ആരാരോ ആരീരം
മുത്തപ്പനൊരു മണിമാല
Aaraaro Aareeram (Muthappanoru Manimaala)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപ്രദീപ് ഇരിഞ്ഞാലക്കുട
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2022 17:07:54.
ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ...
ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ...
ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ...

അയ്യങ്കരയില്ലതകത്തമ്മ പാർവ്വതികുട്ടി
പാടികുറ്റി എന്നു വിളിക്കുന്ന ചേലുള്ള അച്ചി
പുത്രരില്ല ദുഃഖം മറക്കുവാൻ നോമ്പുകൾ നോറ്റ്

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ...

നേരം പുലർകാലം അമ്മ കുളിക്കുവാനായി
നേരെ തിരുവങ്കടവില് ആറ്റിലിറങ്ങി
മാറോളം വെള്ളത്തിലമ്മ മുങ്ങി നിവർന്നേ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ

കിങ്ങിണി മണിചിലമ്പിന്റെ നാദം കേൾക്കേ
പാടികുറ്റി മാറു ചുരത്താൻ വെമ്പൽ കൊണ്ടേ
കാണാം തിരുനെറ്റിക്കല്ലിൽ സൂര്യനുദിച്ചേ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ...

കൈകാലിളക്കി ചിരിക്കുന്ന ഓമന കുഞ്ഞ്
കൈയെത്തും ദൂരത്തെ കല്ലിൽ കിടക്കുന്ന മുത്ത്
വാരിയെടുത്താ മുത്തിനെ മുത്തുന്ന അമ്മാ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ

പേറ്റുനോവറിയാത്തൊരമ്മതൻ മാറു ചുരന്നേ
മായാമോഹിതയായമ്മ സർവ്വം മറന്നേ
ദൈവം തന്ന ഉണ്ണിയെ ഇല്ലത്തെയ്ക്കാനയിക്കുന്നു

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ...

മുത്തുപോലുള്ളൊരു മുത്തിനെ മുത്തപ്പായെന്ന്
പേരു ചൊല്ലി അമ്മ വിളിക്കുന്നു ചേലായിയന്ന്
മുത്തപ്പൻ അയ്യങ്കാരില്ലത്തെ പൂണൂലണിഞ്ഞേ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ..

അമ്പാടികണ്ണനെ പോലവൻ ഓടി നടന്നേ
അയ്യങ്കാരയില്ലത്ത് ഐശ്വര്യം ആറാടിടുന്നേ
മംഗളദായക പുത്രൻ മംഗള രൂപൻ
ആനന്ദം നീണ്ടു നിന്നില്ലല്ലോ കാലം കഴിയേ
പൂജാദി കർമ്മങ്ങളൊക്കെ ഉണ്ണി വെടിഞ്ഞേ
തൊട്ടുതീണ്ടലില്ലാത്തൊരുണ്ണി കൂട്ടുകൂടുന്നേ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ

കരിമ്പനവാരികൊണ്ടുണ്ടാക്കി വില്ലും ശരങ്ങൾ
കാകരെയും ചുട്ടു കരിക്കുന്ന കുട്ടിത്തരങ്ങൾ
ഇല്ലം അശുദ്ധിയാക്കുമ്പോളുള്ള കോപങ്ങൾ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ

ഇല്ലത്ത് തമ്പുരാൻ വന്നൊന്നു തുള്ളിയുറഞ്ഞേ
പാടികുറ്റി നീയുപേക്ഷിക്കൂ പുലമ്പുടിമോനെ
താക്കീതു കേൾക്കുമ്പോഴമ്മ തൻ കണ്ണു നിറഞ്ഞേ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ

എല്ലാമറിഞ്ഞൊരു മുത്തപ്പൻ ഓടി വരുന്നേ
അമ്മേ ഞാൻ പോകുകയാണെന്ന് നൊന്തു പറഞ്ഞേ
ദാരിദ്ര്യഹാരകനാകാനവതരിച്ചോനാ
അവതാരരൂപത്തെ കണ്ടമ്മയതിശയിച്ചല്ലോ
ചേലുള്ള കണ്ണുകൾ രണ്ടും തീയ്യാളുന്നല്ലോ
ചൂടേറ്റ കല്ലും മരവും കരിഞ്ഞിടുന്നല്ലോ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ

തീയാളും കണ്ണുകണ്ടമ്മ ഒന്നു ഭയന്നേ
ഈയ്യില്ലം ചുട്ടുകരിക്കല്ലേ പൊന്നേ മുത്തേ
തീയാളും നിൻ തിരുനേത്രം മറയ്ക്കൂ മുത്തപ്പാ

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ..

അമ്മതൻ സങ്കടം കണ്ട് മുത്തപ്പദൈവം
വേഗം പോയ് കണ്ണുവരുത്തിച്ചു കണ്ണു മറച്ചേ
യാത്ര ചൊല്ലി പോകെ പുറംകാല മുത്തപ്പനായി

ആരാരോ ആരാരോ രാരീരം രാരാ
ആരാരോ ആരാരോ ആരീരം രാരാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts