അയ്യപ്പ തൃപ്പാദം
അയ്യപ്പത്തോം
Ayyappa Thruppaadam (Ayyappathom)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:40:15.

അയ്യപ്പ തൃപ്പാദം തൊട്ടു തൊഴുതപ്പോള്‍
പനിനീരൊഴുകി പാവനയായ് വന്യനദി പമ്പ
അയ്യപ്പ തൃക്കാല്‍ക്കല്‍ വീണുതൊഴുമെന്നില്‍
അതുപോലവിടുന്നേകണമേ എന്നും അനുകമ്പ...
നോവേറുന്നോരെന്‍ മനം ചാരെവന്നാല്‍ മാറ്റുമോ
ശാന്തിസൂര്യോദ്യാനമായ് ശാശ്വതം...

കല്ലും മുള്ളും കാലിനു മെത്ത...സ്വാമിയേ അയ്യപ്പാ
കാത്തിടേണം എന്നാളും അയ്യപ്പാ....
പൂവും നെയ്യും തേങ്ങയുമെന്നും സ്വാമിയേ അയ്യപ്പാ
കാണിപ്പൊന്നും സ്വാമിക്കു് അയ്യപ്പാ....
അയ്യപ്പ തൃപ്പാദം തൊട്ടു തൊഴുതപ്പോള്‍
പനിനീരൊഴുകി പാവനയായ് പുണ്യനദി പമ്പ...

കണ്ടാലും കൊതിതീരാതായ് നിന്‍ മുഖലാവണ്യം
കെട്ടുമെടുത്തു വരുന്ന മനസ്സില്‍ അമൃതവാരിധി
കൊണ്ടാലും കൈക്കൊണ്ടാലും മമ സങ്കടലക്ഷങ്ങള്‍
നിന്‍ തിരുമെയ്യില്‍ ചാര്‍ത്തി ഭജിക്കാന്‍ കളഭകോമളം
നേരിന്‍ പടി കേറി....വാനിന്‍ മുകള്‍ കേറാന്‍...
തുണയാകുമോ ഒരു നാളിനി ശബരീശാ....

പഞ്ചാമൃതമഭിക്ഷേകം പഞ്ചേന്ദ്രിയ നിർ‌വൃതിയായ്
നെഞ്ചിലേറ്റാന്‍ നീ കനിയൂ...സ്വാമിയേ.....
നെയ്യാടിയ മൃദുമേനി നിത്യം തിരുദര്‍ശനമായ്‌
ആയ്യനയ്യാ നീ തരുമോ സ്വാമിയേ.....
അയ്യപ്പ തൃപ്പാദം തൊട്ടു തൊഴുതപ്പോള്‍
പനിനീരൊഴുകി പാവനയായ് വന്യനദി പമ്പ...

കേട്ടാലും മതിയാവാതായ് നിൻ പൊരുള്‍ മാഹാത്മ്യം
മണ്ഡലമാസപ്പുലരികള്‍ മൂളും ശരണവീഥിയില്‍
വന്നാലും കൈവന്നാലും തവ സാന്ത്വന മോക്ഷങ്ങള്‍
നാളികേരമുടച്ചു ജപിക്കാം ഹരിവരാസനം....
ദൂരെ...മിഴി തേടും മേട്ടില്‍ ഒളി കാണാന്‍
വരമേകുമോ പതിവായ് നീ ജഗദീശാ....

പഞ്ചാമൃതമഭിക്ഷേകം പഞ്ചേന്ദ്രിയ നിർ‌വൃതിയായ്
നെഞ്ചിലേറ്റാന്‍ നീ കനിയൂ...സ്വാമിയേ.....
നെയ്യാടിയ മൃദുമേനി നിത്യം തിരുദര്‍ശനമായ്‌
ആയ്യനയ്യാ നീ തരുമോ സ്വാമിയേ....
(അയ്യപ്പ തൃപ്പാദം.....)
(കല്ലും മുള്ളും കാലിനു മെത്ത......)(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts