ഇന്നലെ രാവിൽ
ലവ്സ് ഇമാൻസിപേഷൻ
Innale Raavil (Love's Emancipation)
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംസൈമൺ മാത്യു
ഗാനരചനസൈമൺ മാത്യു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:10.
 
ഉമ്ഹൂം ഉമ്ഹൂം ഉമ്ഹൂം ഉമ്ഹൂം
ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍
ചുംബനധാരയുമായ് നീ വന്നു
മാരനീ താമരമാലയേകാന്‍
ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍

മാനസവീണയില്‍
മാനസവീണയില്‍ ഗാനവുമായി
ചുണ്ടുകളില്‍ മൃദുസ്മേരവുമായി
ചുണ്ടുകളില്‍ മൃദുസ്മേരവുമായി
കരളിന്നുള്‍ക്കുളിര്‍ പൂവുകളെല്ലാം
മാരന് നേദിക്കാനെന്തിനു വന്നു
ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍
ചുംബനധാരയുമായ് നീ വന്നു
മാരനീ താമരമാലയേകാന്‍
ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍

രാഗമുണര്‍ന്നു നിന്‍ പാദസരത്തിന്‍
മുത്തുകളെണ്ണി ഞാന്‍
മുത്തുകളെണ്ണി ഞാന്‍ മുത്തമൊന്നേകി ഞാന്‍
മുത്തുകളെണ്ണി ഞാന്‍ മുത്തമൊന്നേകി ഞാന്‍
കരളിലെ മോഹങ്ങള്‍ കവിളില്‍ വിടര്‍ന്നപ്പോള്‍
കരഞ്ഞു നീയെന്തിനോ ഓമലാളെ
ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍
ചുംബനധാരയുമായ് നീ വന്നു
മാരനീ താമരമാലയേകാന്‍
ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts