എന്തെല്ലാം വന്നാലും
കൃപാവരം
Enthallam Vannalum (Kripavaram )
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമോഷവത്സലം
ഗാനരചനമോഷവത്സലം
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:13.


എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ
സന്തോഷമായി ഞാന്‍ യാത്ര ചെയ്യും (എന്തെല്ലാം )
ഇസ്രായേല്‍ വിട്ടതില്‍ ഖേദിപ്പാനില്ലൊന്നും
ആശ്വാസ ദേശമെന്‍ മുന്നിലുണ്ട്

കൈകളാല്‍ തീര്‍ക്കാത്ത വീടുകള്‍ മേടുകള്‍
ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്
അബ്രാമിന്‍ യാത്രയില്‍ കൂടെയിരുന്നവന്‍
അവകാശം നല്കിയോന്‍ കൂടെയുണ്ട്

ഹാനാനില്‍ യാക്കോബിന്‍ കൂടെയിരുന്നവന്‍
വാഗ്ദത്തം നല്കിയോന്‍ കൂടെയുണ്ട്
മിശ്രയിം ദേശത്ത് യോസേഫിന്‍ കണ്ണുനീര്‍
കണ്ടവനെന്നോട് കൂടെയുണ്ട്

മിദ്യാനില്‍ മോശയ്ക്കു സങ്കേതമായവാന്‍
ഹോരെബില്‍നിന്നവന്‍ കൂടെയുണ്ട്
ചെങ്കടല്‍ തീരത്ത് മോശയിന്‍ കണ്ണുനീര്‍
കണ്ടവനെന്നോട് കൂടെയുണ്ട്

ആറു നൂറായിരമായൊരു കൂട്ടത്തെ
ചിറകില്‍ വഹിച്ചവന്‍ കൂടെയുണ്ട്
സ്വര്‍ഗ്ഗീയ മന്നായെക്കൊണ്ട് തന്‍ ദാസരെ
പോറ്റിപ്പുലര്‍ത്തിയോന്‍ കൂടെയുണ്ട്

പാറയില്‍ നിന്നുള്ള ശുദ്ധജലം കൊണ്ട്
ദാഹം ശമിപ്പിച്ചോന്‍ കൂടെയുണ്ട്
യെരീഹോ മതിലുകള്‍ തട്ടിത്തകര്‍ത്തവന്‍
ചെങ്കടല്‍ വറ്റിച്ചോന്‍ കൂടെയുണ്ട്

ബാലിന്റെ സേവകന്മാരെ നശിപ്പിച്ച
ഏലിയാവിന്‍ ദൈവമെന്‍ കൂടെയുണ്ട്
കാക്കയെക്കൊണ്ട്‌ തന്‍ ദാസനെ പോറ്റുവാന്‍
ശക്തനായ് തീര്‍ന്നവന്‍ കൂടെയുണ്ട്

എന്നെ വിളിച്ചവന്‍ എന്നെ രക്ഷിച്ചവാന്‍
എന്നാളുമെന്നോട് കൂടെയുണ്ട്
ഒരുനാളുമെന്നെയുപേക്ഷിക്കയില്ലെന്ന്
പരമാര്‍ത്ഥമായവന്‍ ചൊല്ലീട്ടുണ്ട്

ആകാശം ഭൂമിയും ആകെയൊഴിഞ്ഞാലും
ആയവന്‍ വാക്കിനു ഭേദമില്ല
എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ
സന്തോഷമായി ഞാന്‍ യാത്ര ചെയ്യും
(എന്തെല്ലാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts