എല്ലാം മറക്കട്ടേ
കൃഷ്ണകീർത്തനം
Ellaam Marakkatte (Krishnakeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംടി കെ ലായന്‍
ഗാനരചനഡോ അഗ്നിവേശ്
ഗായകര്‍രാധിക സുരേഷ് ഗോപി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:15.


എല്ലാം മറക്കട്ടെ ഞാന്‍ - നിന്റെ
പുല്ലാങ്കുഴലിന്റെ പാട്ട് പോലും - കണ്ണാ
നീയല്ലാതെല്ലാം മറക്കട്ടെ ഞാന്‍

യമുനയിലോളങ്ങള്‍ മൂളിയ രാഗങ്ങള്‍
വൃന്ദാവനത്തിലെ പൂവിന്റെ പുഞ്ചിരി (യമുന)
മന്ദസമീരന്‍ വന്നെന്നോടു ചൊന്ന നിന്‍
മന്മഥ ലീലാവിലാസ ലഹരി
എല്ലാം മറക്കട്ടെ ഞാന്‍
നീയല്ലാതെല്ലാം മറക്കട്ടെ ഞാന്‍

പൈമ്പാല്‍ നറുംപതപ്പുഞ്ചിരി വേണ്ടിനി
പൈദാഹമാറ്റുവാന്‍ വെണ്ണ വേണ്ടാ (പൈമ്പാല്‍ )
കോലക്കുഴല്‍വിളി പാട്ടുറക്കേണ്ടിനി
ഗോവര്‍ദ്ധന തണല്‍ താങ്ങു വേണ്ടാ
നീയല്ലാതൊന്നുമെനിക്കു വേണ്ടാ
എല്ലാം മറക്കട്ടെ ഞാന്‍ - നിന്നില്‍
എന്നെ മറക്കട്ടെ ഞാന്‍ - കണ്ണാ
നീയല്ലാതെല്ലാം മറക്കട്ടെ ഞാന്‍ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts