കടലോളം കനവാണ്
ഓർമ്മയിൽ എന്നും
Kadalolam Kanavaanu (Ormmayil Ennum)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:21.
 തനതിന്തിനാ തിന്തിന്തോ
തനതിന്തിനാ തിന്തിന്തോ
കടലോളം കനവാണ് കനവില്‍ നിന്‍ മുഖമാണ്
അക്കരെ നീയും ഇക്കരെ ഞാനും തിരയെണ്ണി ഇരിപ്പാണ്
കടലോളം കനവാണ് കനവില്‍ നിന്‍ മുഖമാണ്
അക്കരെ നീയും ഇക്കരെ ഞാനും തിരയെണ്ണി ഇരിപ്പാണ്
കടലോളം കനവാണ് കനവില്‍ നിന്‍ മുഖമാണ്

പൂമയിലെ ഞാന്‍ ഈമെയിലെഴുതിയ വാക്കെല്ലാം പാഴായി
പൂമയിലെ ഞാന്‍ ഈമെയിലെഴുതിയ വാക്കെല്ലാം പാഴായി
പെരുന്നാളിന് വാങ്ങിയ പൊട്ടാസ് മഴ നനഞ്ഞ പോലായി
പെരുമഴ നനഞ്ഞ പോലായി
കടലോളം കനവാണ് കനവില്‍ നിന്‍ മുഖമാണ്

മനസ്സിന്റെ വിമാനത്തില്‍ വിസ വേണോ പറക്കുവാന്‍
മനസ്സിന്റെ വിമാനത്തില്‍ വിസ വേണോ പറക്കുവാന്‍
ആശക്ക്‌ പറന്നു പൊങ്ങാന്‍ മാനത്തു വിലക്കുണ്ടോ
ആശക്ക്‌ പറന്നു പൊങ്ങാന്‍ മാനത്തു വിലക്കുണ്ടോ

തെരക്കോട് തെരക്കായി ഞാന്‍ തിരിച്ചെത്താന്‍ വൈകിയാല്‍
തെരക്കോട് തെരക്കായി ഞാന്‍ തിരിച്ചെത്താന്‍ വൈകിയാല്‍
എന്നെ വഴക്കോട് വഴക്കടിക്കണ പൊന്ന് ബീവി
നിന്നെ കാണാതെന്‍ ഖല്‍ബിലാകെ ഒരങ്കലാപ്പാണ്
നിന്നെ കാണാതെന്‍ ഖല്‍ബിലാകെ ഒരങ്കലാപ്പാണ്
ഇന്നീ വീടാകെ തെരയൊഴിഞ്ഞൊരു കടല് പോലാണ്‌
ഇന്നീ വീടാകെ തെരയൊഴിഞ്ഞൊരു കടല് പോലാണ്‌

കടലോളം കനവാണ് കനവില്‍ നിന്‍ മുഖമാണ്
അക്കരെ നീയും ഇക്കരെ ഞാനും തിരയെണ്ണി ഇരിപ്പാണ്
അക്കരെ നീയും ഇക്കരെ ഞാനും തിരയെണ്ണി ഇരിപ്പാണ്


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts