തൊഴുതാലും
നിർമ്മാല്യ ദർശനം
Thozhuthaalum (Nirmaalya Darshanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎസ് ഷാജികുമാർ
ഗാനരചനഎസ് ഷാജികുമാർ
ഗായകര്‍മണക്കാട് ഗോപൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2012 15:51:10.
 
തൊഴുതാലും തൊഴുതാലും കൊതി തീരുകില്ലെന്റെ
ആറ്റുകാലംബികയേ
തൊഴുതുമടങ്ങിയാല്‍ മിഴിയിലും മനസ്സിലും
ഒഴിയില്ലയെന്നഖിലേ
എനിക്കാശ്രയം നീ അമലേ

(തൊഴുതാലും )

കിള്ളിയാറിന്‍ തീരത്തിലമരും
വള്ളിമണാളന്‍ സോദരിയേ
(കിള്ളിയാറിന്‍ )
ഉള്ളില്‍ നീയണയും നേരത്തിലെന്‍ മിഴി
തുള്ളിയായൊഴുകുന്നു - മനം
പള്ളിയുണര്‍ത്തുന്നു
(ഉള്ളില്‍ )

(തൊഴുതാലും )

തിരുവുത്സവത്തിലും തിരുവോണത്തിലും
തിരുനാളണയും നേരത്തിലും
(തിരുവുത്സവ )
തിരുനടപൂകിയാല്‍ തിരുനേദ്യമേകിടും
തൃക്കാല്‍ പുണരുന്നു - നിന്‍
തൃക്കാല്‍ പുണരുന്നു
(തിരുനട )

(തൊഴുതാലും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts