അമലോൽഭവേ
മദർ ഓഫ് ജീസസ്സ്
Amalolbhave (Mother Of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍മനോജ് ക്രിസ്റ്റി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:16:43.

അമലോൽഭവേ മരിയാംബികേ
സ്തുതിഗീതമേകി വണങ്ങിടാം
അണിചേർന്നിവർ ജപമാലകൾ
തിരുമുൻപിലേകി നമിച്ചീടാം
(അമലോൽഭവേ…)
അമ്മേ അമ്മേ നന്മ നിറഞ്ഞവളേ
സ്ത്രീകളിലേറ്റം അനുഗ്രഹീതേ (2)

പാപികൾക്കാശ്രയമായവളേ
പാദത്തിൽ ചേരുന്നു നിൻ തനയർ (2)
ത്രിലോകറാണിയാം മേരിയമ്മേ
നീയല്ലോ നിത്യസഹായമെന്നും (2)
അമ്മേ അമ്മേ നന്മ നിറഞ്ഞവളേ
സ്ത്രീകളിലേറ്റം അനുഗ്രഹീതേ (2)

പീഡിതർക്കാലംബമായവളേ
പാവനസ്നേഹത്തിൻ പൂന്തണലേ (2)
നിത്യവിശുദ്ധയാം കന്യകയെ
നിൻ തിരുമാദ്ധ്യസ്ഥമേകണമേ (2)
(അമലോൽഭവേ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts