പതിനായിരം കൂടി
മദർ ഓഫ് ജീസസ്സ്
Pathinaayiramkoodi (Mother Of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍മിഥില മൈക്കിൾ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:51:39.

പതിനായിരം കോടി അമ്മമാരെച്ചേർത്തി-
ട്ടവരുടെ സ്നേഹം കൂട്ടി വെച്ചാൽ
ആ സ്നേഹമവിടുത്തെ വാത്സല്യസ്നേഹത്തിൻ
ഒരു തരി പോലുമില്ലമ്മേ
പരിശുദ്ധ കന്യാമറിയമേ
(പതിനായിരം കോടി..)

ഈശോ നിൻ കൈകളിലേല്പിച്ച മക്കളെ
വാത്സല്യ പാലൂട്ടി നീ വളർത്തും (2)
അവരെ നീ ഈശോയ്ക്കു നൽകും
ഈശോ അവരെ വിശുദ്ധരാക്കും
ദൈവപിതാവിനു കാഴ്ചയേകും
(പതിനായിരം കോടി..)

പരിശുദ്ധാത്മാവിനാൽ പൂരിതയായ നീ
സ്ത്രീകളിലേറ്റം ശ്രേഷ്ഠയല്ലോ (2)
കൃപയുടെ നിറവേകി തഴുകും
അലിവിൻ കതിരേകി പുണർന്നീടും
ഞങ്ങളെ കൈ പിടിച്ചാനയിക്കും
(പതിനായിരം കോടി..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts