പോകാം ഭഗവാനെന്നും വാഴും
പരുമല തിരുമേനി സ്മരണഗീതങ്ങൾ
Pokaam Bhavaanennum Vaazhum (Parumala Thirumeni Smarana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനആർട്ടിസ്റ്റ് ബേബി ചെങ്ങന്നൂർ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:31.
പോകാം ഭവാനെന്നും വാഴും പുണ്യ സന്നിധേ
ആ തിരു കബറിന്നും പ്രശാന്ത പറുദീസാ
പരിപാലനം ചെയ്യും താതന്‍ ദൈവദാസന്‍
(പോകാം )

നീതിമാനായി സ്വര്‍ഗ്ഗം പൂകിയ നിന്‍
നല്‍ ചരിതങ്ങള്‍ അണിയണിയായി പാടുന്നിവരെന്നും
സദാ വരം ചൊരിഞ്ഞീടാനായി
ദയാനിധേ ഇവര്‍ക്കായെന്നെന്നും
സ്വര്‍ഗ്ഗലോക നാഥനോടായ് പ്രാര്‍ഥിച്ചീടണമേ
(പോകാം )

തേജോമയനായി പാരം മാമുനിയായ്
വന്ദ്യ പിതാവിന് രംഗമൊരുക്കി
വെട്ടിക്കല്‍ ദയറാ
പ്രഭാമയന്‍ പ്രബോധനമായീടാന്‍
മഹാത്മനായ് വിരാജിച്ചീ മണ്ണില്‍
മന്നിതിന്നു കേഴ്വിയായ്
വിളങ്ങുന്നീ ദയറാ
(പോകാം )

പാപമേറീടും പാത വിട്ടൊഴിയാന്‍
ക്രോധവികാരം മനസ്സില്‍ നിന്നും പാടേ മാഞ്ഞിടുവാന്‍
വരം തരും ഉയര്‍ത്തീസ്ലീബായാല്‍
സ്ഥിരം ചിരം രൂഷ്മാ നല്കണമേ
നാകലോക നാഥനോടായ് പ്രാര്‍ഥിച്ചീടണമേ
(പോകാം )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts