ചിറകില്‍ നിന്നൊരു
ഞാനെന്ന ഗാനം
Chirakil Ninnoru (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:19:57.
 
ചിറകില്‍ നിന്നൊരു തൂവലെന്‍ മുന്നിലിട്ടു പോയൊരു പക്ഷി
ഇത് നീയെടുത്തു കൊള്‍ക
കദളിപ്പൂ ചെടിയതിന്‍ കായ്മണി നീട്ടി
നീയിതിലെഴും ചായമെടുത്തു കൊള്‍ക..
ഒരു ഭൂര്‍ജ്ജ തരുവോതി
എന്‍ സ്നിഗ്ധ ചര്‍മത്തിന്‍ ഒരു ചീന്തിതാ
നീയെടുത്തു കൊള്‍ക..(2)
പറയൂ ഞാനെന്തേ കുറിച്ചു തരേണ്ടതെന്നറിയാതെ
ചോദിച്ചു പോയ നേരം (2)
ഉത്തരം കേട്ടു കുറിച്ച് വെയ്ക്കു
ഞങ്ങള്‍ക്കിത്തിരി സ്നേഹത്തിന്നക്ഷരങ്ങള്‍ (2)

ഒടുവിലെ പക്ഷിയും ഏതോ ശരമേറ്റന്‍

ഹൃദയ നഭസ്സില്‍ പിടഞ്ഞു വീണു..(2)
ഇടവഴിയോരത്താ കദളിപ്പൂച്ചെടി
നിന്നോരിടവുമിന്നെന്‍റെ മറവിയായി..(2)
പ്രിയ ഭൂര്‍ജ്ജ വൃക്ഷവുമേതോ പുരാണത്തിന്‍
ചിതല്‍ തിന്നോരെടില്‍ പിഴുതടിഞ്ഞു..(2)
ഇനിയെനിക്കേതു പൊന്‍ തൂവല്‍ മഷിത്താളും
ഇനി ഞാനെന്താര്‍ക്കായ്‌ കുറിച്ചിടെണ്ടു (2)
ഉത്തരം കേള്‍പൂ ഞാനെങ്ങുന്നിന്നോ
എല്ലാം ഇത്തിരി സ്നേഹത്താല്‍ വീണ്ടെടുക്കു(2) .



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts