മേലെക്കിഴക്കെ
ഞാനെന്ന ഗാനം
Mele kizhakke (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:37.

മേലെക്കിഴക്കെ മാനത്തെന്തൊരു ചേലായ്‌ കാണുന്ന വെള്ളി മല

പൊട്ടിച്ചിരിക്കുമാ പഞ്ചാര മണല്‍ തിട്ടകളാരുടെ കൈവേല (2)
കണ്ണോന്നടച്ചു തുറക്കും മുന്‍പാരോ കൊന്നപ്പൂക്കള്‍ ചിരിച്ചല്ലാ
ഒന്നോന്നായിട്ടു ഒരായിരമിതള്‍ ഒന്നിച്ചു, മഞ്ഞപ്പട്ടു പോലെ

താഴേന്നാരേ വലിച്ചുയര്ത്തുന്നൊരു താമരനാരു കൊരുത്ത വല
തങ്ങിക്കുരുങ്ങിക്കിടക്കുന്നതെന്തേ പൊങ്ങി വരുന്നൊരു പൊന്‍ചക്രം
മേലെക്കിഴക്കെ മാനത്തെന്തൊരു ചേലായ്‌ കാണുന്ന വെള്ളി മല
പൊട്ടിച്ചിരിക്കുമാ പഞ്ചാര മണല്‍ തിട്ടകളാരുടെ കൈവേല
മഞ്ഞും കുളിരും മാറാനങ്ങനെ മഞ്ഞയിളം വെയില്‍ വീശട്ടെ
വെട്ടം വീണാല്‍ പിന്നേം എന്തെന്‍ നാട്ടിലെ വല്യോരുണരാത്തേ
പച്ചോലക്കുട നീര്‍ത്തു പിടിച്ചേ കൊച്ചുങ്ങയ്യയ്യ തുള്ളുന്നേ
പൂക്കുല കിലുക്കി ചിരിക്കുന്നേ ചെങ്കരിക്കിന്‍ കുല കുലുക്കുന്നേ
മേലെക്കിഴക്കെ മാനത്തെന്തൊരു ചേലായ്‌ കാണുന്ന വെള്ളി മല
പൊട്ടിച്ചിരിക്കുമാ പഞ്ചാര മണല്‍ തിട്ടകളാരുടെ കൈവേല
പൊന്നെപ്പോലെ മിനുക്കം തന്നല്ലാ പൊന്നായ് തീരുമാ ചെങ്കരിക്ക്
കണ്ടൊന്നു വെള്ളമിറക്കാമല്ലാതുണ്ടോ പിന്നിന്ന് വല്ല ഫലോം
വല്ലോരും പണി ചെയ്താലെന്താ വല്യോരുക്കാ ഫലമൊക്കെ
ചന്തം കണ്ടോണ്ടു നിന്നാ വയറ്റിലെ ചെന്തീയാരു കെടുത്തീടാന്‍
കാണാനൊത്തിരി നേരമില്ലിത്തിരി ഓണം വേലയ്ക്കു നേരത്തെ (2 )
മേലെക്കിഴക്കെ മാനത്തെന്തൊരു ചേലായ്‌ കാണുന്ന വെള്ളി മല
പൊട്ടിച്ചിരിക്കുമാ പഞ്ചാര മണല്‍ തിട്ടകളാരുടെ കൈവേല (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts