ചെമ്പകം പൂക്കുന്ന
ഗോകുലപാലൻ
Chempakam Pookkunna (Gokulapaalan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഗിരീഷ് പുത്തഞ്ചേരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:22:31.
കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ...

ചെമ്പകം പൂക്കുന്ന യാമം
ഭഗവാന്റെ ചെമ്പൈ പാടുന്ന യാമം
ഗുരുവായൂരപ്പന്റെ നെറ്റിമേല്‍ പൂന്തിങ്കള്‍
ഗോരോജനം തൊടും യാമം

കൃഷ്ണാട്ടമാടുന്ന യാമം
കണ്ണീരു കാളിന്ദിയാവുന്ന യാമം
ചുറ്റമ്പലത്തിന്റെ നെഞ്ചില്‍ സ്വര്‍ണ്ണ
ദീപങ്ങള്‍ പൂക്കുന്ന യാമം
നാരായണാ ഹരേ നാമം
നാരായണാ ഹരേ നാമം

ഉണ്ണിക്കിടാവിന്റെ നെഞ്ചില്‍
തൂവെണ്ണ തുള്ളിതുളുമ്പുന്ന യാമം
പണ്ടേയ്ക്ക് രാധക്കു മാറില്‍ പ്രേമ
നൈവേദ്യമാകുന്ന യാമം
ഗുരുവായൂരപ്പന്റെ നാമം
ഗുരുവായൂരപ്പന്റെ നാമം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts