ക്രൂശിൻ നിഴലിൽ
ദി പാഷൻ
Krooshin Nizhalil (The Passion)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗാനരചനഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:10:56.

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ
മനം പാടി നിൻ സ്തോത്രം
വീഴും വഴിയിൽ താഴും ചുഴിയിൽ
മിഴി തേടി നിൻ രൂപം
ഇടം വലവും ഇരുൾ പെരുകി
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാൻ നാഥാ
ഇല്ല വേറൊരാളെന്നെ
ഒന്നു താങ്ങുവാൻ നാഥാ
(ക്രൂശിൻ നിഴലിൽ…)

സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞു
ഒരുപാട് നീറി ഞാൻ
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീരു തൂകി ഞാൻ
മുള്ളിൽ കുരുങ്ങി തേങ്ങിക്കരയും
ഒരു പാവമാണേ ഞാൻ
എന്നെ തിരക്കി തേടി വരുവാൻ
പ്രിയനേശു നീ മാത്രം
(ക്രൂശിൻ നിഴലിൽ…)

ന്യായം ശ്രവിക്കാൻ ആളില്ലാതായി
ഞാനെന്റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേറ്റു വാങ്ങി ഞാൻ
പിഴ നിരത്തി തോളിൽ ചുമക്കാൻ
പ്രിയ സ്നേഹിതരും ചേർന്നു
എന്നെ കുരുക്കാൻ തീർത്ത കെണികൾ
പ്രിയനേശു ഭേദിച്ചു
(ക്രൂശിൻ നിഴലിൽ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts