പാദം കഴുകി
ദി പാഷൻ
Paadam Kazhuki (The Passion)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗാനരചനഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗായകര്‍ബോബി സേവ്യർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:13:24.

പാദം കഴുകിയെന്നെ മുത്തിയിട്ടും
നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും
നിന്നെ മറന്നു പോയ് ഞാൻ നാഥാ
നിൻ സ്നേഹം വെടിഞ്ഞു പോയ്
ലോകസുഖങ്ങളായ് മുപ്പതു വെള്ളിയെൻ
മനസ്സും കവർന്നുവല്ലോ
മനസ്സും കവർന്നുവല്ലോ
(പാദം കഴുകി..)

അത്താഴനേരവും സ്നേഹാർദ്രനായ് നീ
എന്റെ പാദവും കഴുകിയല്ലോ
ആരാരും കാണാതെ ആത്മാവിൽ പൂജിച്ച
അരുതായ്മയൊക്കെയും അറിഞ്ഞുവല്ലോ
എങ്കിലും പരിഭവം കാട്ടാതെ എൻ നാഥൻ
അപ്പം മുറിച്ചെന്റെ നേർക്കു നീട്ടി
(പാദം കഴുകി..)

ആബാ പിതാവിന്റെ ആരോമലാം അങ്ങ്
ചോര ചിന്തിയ ഗദ്സമനിൽ
ഈ കാസയെന്നെയും കടന്നങ്ങു പോകട്ടെ
എന്നു സാദരം പ്രാർത്ഥിച്ചവൻ
എങ്കിലും താതന്റെ തിരുഹിതം തേടുമ്പോൾ
തീ കാഞ്ഞു ഞാനങ്ങേ മറന്നു പോയ്
(പാദം കഴുകി..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts