ഓ എന്റെ ദൈവമേ
കാസ
Oh Ente Daivame (Kaasa)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡോ ഡൊണാൾഡ് മാത്യു
ഗാനരചനഡോ ഡോണാൾഡ്
ഗായകര്‍ഡോ ഡോണാൾഡ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:39.
 
ഓ എന്റെ ദൈവമേ നിന്നിൽ അർപ്പിതം ജീവിതം
ആ എത്ര ഭാഗ്യമോ നിന്റെ കൂടെയീ ജീവിതം (2)
സഹനങ്ങളെല്ലാം നിന്റെ കുരിശോടു ചേർത്തു വെച്ചു
സുഖമായുറങ്ങീടും ഞാൻ സുഖമായുറങ്ങീടും ഞാൻ
യേശുവേ നിൻ മാറോടു ചേർന്നുറങ്ങും (2)
(ഓ എന്റെ ദൈവമേ...)

മരുഭൂമിയിൽ ഞാൻ തളർന്നു കിടന്നാലും എന്നെ തേടിയെത്തും സ്നേഹമേ (2)
കുരിശിനെ നോക്കി മുന്നോട്ടു പോകാൻ
കരുത്തു നൽകും ദിവ്യ കാരുണ്യമേ (2)
യേശുവേ നീയെന്റെ ജീവനല്ലേ
(ഓ എന്റെ ദൈവമേ...)

യേശുവേ നീയെന്റെ സ്നേഹിതനായാൽ
ഇനി എന്റെ ജീവിതം ധന്യമാകും (2)
എന്നെന്നും നിന്നോട് ചേർന്നു നിൽക്കാനായാൽ
അതിലേറേ ഭാഗ്യം വേറേന്തു നാഥാ
യേശുവേ നീയെന്റെ സ്വന്തമല്ലേ
(ഓ എന്റെ ദൈവമേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts