വിശ്രമനാട്ടിൽ
ആശ്വാസഗീതങ്ങൾ വാല്യം 1
Vishramanattil (Aaswaasa Geethangal Vol I )
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2014 04:30:40.

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാനാനന്ദിക്കും

പരമസുഖങ്ങളിന്നമൃതരസം
പരമേശൻ മാർവിൽ ഞാൻ പാനം ചെയ്യും

പരമപിതാവെന്റെ കണ്ണിൽ നിന്നും
കരച്ചിലിൻ തുള്ളികൾ തുടച്ചീടുമെ

ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ

കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൌന്ദര്യ പൂർണ്ണയായ് വാഴുന്നതിൽ

വർണ്ണിപ്പാനാരുമില്ലപ്പുരിയെ
ആരുമില്ലിതിന്നിണ ചൊല്ലീടുവാൻ

ഖെറൂബി സെരാഫികൾ പാടുന്നതിൽ
മൂപ്പന്മാർ കുമ്പിട്ടു വാഴ്ത്തുന്നതിൽ

ദൈവ സിംഹാസനമുണ്ടവിടെ
പച്ച വില്ലേശുവുമുണ്ടവിടെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts