ദുഃഖത്തിന്റെ പാനപാത്രം
ആശ്വാസഗീതങ്ങൾ വാല്യം 1
Dhukkathinte Panapathram (Aaswaasa Geethangal Vol I )
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:44.

ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടത് വാങ്ങി ഹല്ലെലുയ്യാ പാടീടും ഞാന്‍
ദോഷമായിട്ടൊന്നും എന്നോടെന്റെ താതന്‍ ചെയ്കയില്ല
എന്നെയവന്‍ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു

കഷ്ടനഷ്ടമേറി വന്നാല്‍ ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോട് കൂട്ടാളിയായ് തീരുന്നു ഞാന്‍
ലോകസൌഖ്യം എന്ത് തരും ആത്മക്ലേശം അതിന്‍ ഫലം
സൌഭാഗ്യമുള്ളാത്മജീവന്‍ കഷ്ടതയാല്‍ വര്‍ധിക്കുന്നു

ജീവനത്തിന്‍ വമ്പു വേണ്ടാ കാഴ്ച്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിന്‍ മോടി പോലെ ക്രൂശിന്‍ നിണം മാത്രം മതി
ഉള്ളിലെനിക്കെന്തു സുഖം തേജസ്സെഴും കെരൂബികള്‍
കൂടാരത്തിനകത്തുണ്ട് ഷെകീനായും ഉണ്ടവിടെ

ഭക്തന്മാരാം സഹോദരര്‍ വിളക്ക് പോല്‍ കൂടെയുണ്ട്
പ്രാര്‍ത്ഥനയിന്‍ ധൂപമുണ്ട് മേശമേലെന്‍റപ്പമുണ്ട്
പ്രാകാരത്തില്‍ എന്റെ മുന്‍പില്‍ യേശുവിനെ കാണുന്നു ഞാന്‍
യാഗപീഠം അവനത്രെ എന്നുമെന്റെ രക്ഷയവന്‍

ദിനം തോറും പുതുക്കുന്ന ശക്തിയെന്നില്‍ പകരുവാന്‍
സ്വച്ഛജലം വച്ചിട്ടുള്ള പിത്തള തൊട്ടിയുണ്ട്
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല കഷ്ടനഷ്ടമോര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ ഒന്നു കാണാം എന്നേയുള്ളു
(ദുഃഖത്തിന്റെ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts