നിന്നക്ഷരങ്ങൾ
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Ninnaksharangal (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ദേവാനന്ദ്‌. വി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2013 02:49:56.
 
നിന്നക്ഷരങ്ങൾക്കു ചിറകുകൾ നൽകി നീ
നിന്നാശയങ്ങളിൽ സൗരഭം പൂശി നീ
എൻ സങ്കടങ്ങൾ തൻ പഞ്ചാഗ്നിമധ്യത്തിൽ
എന്നുമേ സാന്ത്വന തീർഥമായ് പെയ്തു നീ

ഒട്ടു പിണങ്ങിയും ഒട്ടൊട്ടിണങ്ങിയും
ഒപ്പം നടന്നു നാം ഈ വഴിത്താരയിൽ
സപ്തസ്വരങ്ങളും സർവരാഗങ്ങളും
നർത്തനമാടി നിൻ മുന്നിൽ സഖികളായ്

നീ ജയിച്ചോ?, ജയം നീയായ് മാറിയോ?
വാണി നിന്നിൽ ചേർന്നലിഞ്ഞുവോ പൂർണമായ്?
നിൻ സ്വരം പുൽകുന്ന ഭാഷയോടൊപ്പമെ-
ന്നുള്ളവും ആകാശമായ് വളർന്നീലയോ

ഒപ്പം നടന്നതെൻ ജന്മപുണ്യത്തിനാൽ
തെറ്റുമെൻ ശ്രുതിയെ നീ വിസ്മരിച്ചീടുക
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts