കിനാവില്‍ എന്നും
താലോലം
Kinaavil Ennum (Thaalolam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിശ്വജിത്ത്
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2012 05:05:25.

കിനാവിലെന്നും നിന്‍ മുഖം
തുളുമ്പിയിന്നെന്‍ മാറിടം...(2)
പൂമഞ്ചമായ് ഹൃദയം സദാ
നീലാംബരീ ലയമീരവം....
കിനാവിലെന്നും നിന്‍ മുഖം
തുളുമ്പിയിന്നെന്‍ മാറിടം...

കനവുകളുമ്മ വെച്ചു മയങ്ങവേ
നിനവുകള്‍ നിന്‍ സ്വനം കാതോര്‍ക്കവേ
കരിവള കുഞ്ഞു കൈയ്യിലുരുമ്മിയോ
മിഴിയിണ ചിമ്മിയോ...ചിരി തൂകിയോ...
മെയ്യാംബരം വരുമാ ദിനം
കണികാണുവാനിനി എത്ര നാള്‍...
കിനാവിലെന്നും നിന്‍ മുഖം
തുളുമ്പിയിന്നെന്‍ മാറിടം...

മഴമുകില്‍ കണ്ടു രാക്കിളി പാടവേ
ചിറകിലൊളിച്ചിളം കിളി തേങ്ങവേ...
അരികിലണഞ്ഞൊരാൺ‌കിളി ചില്ലയില്‍
ചെറുചിരി കൊണ്ടു കൂടു ചമയ്ക്കവേ
കഥ ചൊല്ലി നിന്നെയുറക്കുവാന്‍
കൊതിയേറെയായ് കാലമേറെയായ്...
(കിനാവിലെന്നും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts