മെല്ലെ മെല്ലെ
വയലറ്റ്
Melle Melle (Violet)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമിഥുൻ രാജ്
ഗാനരചനശ്രീകാന്ത് ജെ വാഴപ്പുള്ളി
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2013 06:00:23.

മെല്ലെ മെല്ലെ ഒരു തെന്നലില്‍ പൂമരങ്ങള്‍ ഉലയുമ്പോള്‍
പൂക്കള്‍ വീണ വഴിയോരമിതില്‍ സൗഹൃദങ്ങള്‍ ഉണരുമ്പോള്‍
മൗനത്തിൻ‌ മറനീക്കി ചുണ്ടില്‍ പുഞ്ചിരി തൂകി
നെഞ്ചിന്നുള്ളില്‍ പൂക്കും സ്വപ്നങ്ങള്‍ക്കായ് മാറാം
മൗനത്തിൻ‌ മറനീക്കി ചുണ്ടില്‍ പുഞ്ചിരി തൂകി
നെഞ്ചിന്നുള്ളില്‍ പൂക്കും സ്വപ്നങ്ങള്‍ക്കായ് മാറാം..
നീ വാ.......
മെല്ലെ മെല്ലെ ഒരു തെന്നലില്‍ പൂമരങ്ങള്‍ ഉലയുമ്പോള്‍
പൂക്കള്‍ വീണ വഴിയോരമിതില്‍ സൗഹൃദങ്ങള്‍ ഉണരുമ്പോള്‍...

ഇടയും കണ്‍കളില്‍..പ്രണയത്തിന്‍ നിറമഴ
കളി പറയാനരികില്‍വരും പൂവാലന്‍ തുമ്പികള്‍
ഈ ലോകം...പുതുലോകം...ഇനി എന്നും ഉല്ലാസം
ഈ ലോകം...പുതുലോകം...ഇനി എന്നും ഉല്ലാസം
ഇടവേളതന്‍ നിമിഷങ്ങളില്‍ രസമേകിടുന്ന സല്ലാപം
ഒരു വാക്കിനായ്‌...ഒരു നോക്കിനായ്...
ഇനി കാത്തു നില്‍ക്കാതെ തോഴാ....
ഹൃദയം തുറന്നു പറയൂ....
മെല്ലെ മെല്ലെ ഒരു തെന്നലില്‍ പൂമരങ്ങള്‍ ഉലയുമ്പോള്‍
പൂക്കള്‍ വീണ വഴിയോരമിതില്‍ സൗഹൃദങ്ങള്‍ ഉണരുമ്പോള്‍...

വേനൽ‌ച്ചൂടിലും തണലേകും സൗഹൃദം
ഹൃദയത്തിന്‍ വേദനയില്‍ കുളിരേകും സൗഹൃദം
ഈ ലോകം..പുതുലോകം..ഇനി എല്ലാം ഉല്ലാസം
ഈ ലോകം..പുതുലോകം..ഇനി എല്ലാം ഉല്ലാസം
വിട ചൊല്ലിടാനായ് സമയമായ്
ഇനി എന്നു നാമൊന്നു ചേരും
ആ കാത്തുവെച്ചൊരു നിനവുകള്‍
കൂട്ടിനായ് കൂടുകില്ലേ....
ഒന്നാണു നമ്മളെന്നും....
മെല്ലെ മെല്ലെ ഒരു തെന്നലില്‍ പൂമരങ്ങള്‍ ഉലയുമ്പോള്‍
പൂക്കള്‍ വീണ വഴിയോരമിതില്‍ സൗഹൃദങ്ങള്‍ ഉണരുമ്പോള്‍...
ധരനാ....നാ...നാ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts