ശരണം ശബരീ
ശബരിഗീതം
Saranam Sabari (Sabari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഅജിത്‌ നമ്പൂതിരി
ഗാനരചനഅജിത്‌ നമ്പൂതിരി
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:03:39.

ശരണം ശബരീശൈലപതേ
ശരണാഗത ജനരക്ഷകനേ
കരുണാമയനേ കാക്കണമേ
കലിയുഗ വരദാ അയ്യപ്പാ
(ശരണം ശബരീ…)

സംക്രമ സന്ധ്യാദീപം ശരണം
ശങ്കരനന്ദന പാദം ശരണം
മഞ്ജുള മരതക രൂപം ശരണം
പന്തള മാമണികണ്ഠാ ശരണം
(ശരണം ശബരീ…)

പന്തള മന്നനു കണ്മണിയേ
മായാസുതനേ ശരണം ശരണം
പന്തള നാടു കഴിഞ്ഞു വരുമ്പോൾ
അന്തക ഭീതിയൊഴിഞ്ഞു വരണം
(ശരണം ശബരീ…)

തോം ത തിന്തക തിന്തക തകതോം
സ്വാമി തിന്തക തിന്തക തകതോം
മതവും മനസും ശരണവുമൊന്നേ
എരുമേലി പേട്ടയും തുള്ളി വരുന്നേ
(ശരണം ശബരീ…)

പേരൂർ തോടേ ശരണം പൊന്നയ്യപ്പാ
പേരാളും മല ശരണം പൊന്നയ്യപ്പാ
കാളകെട്ടിയിൽ മനസ്സും കെട്ടി
കാത്തിരുന്നു വരുന്നേൻ അയ്യാ
(ശരണം ശബരീ…)

ഇരുളും വഴിയിൽ മകരവിളക്കിൻ
പ്രഭയായ് നീയിന്നടിയനു ശരണം
ഉരുകും മനവും ഇരുമുടിയാക്കി
വരുമ്പോൾ അടിയനു നീയേ ശരണം
(ശരണം ശബരീ…)

അഴുതാ നദിയിൽ മുങ്ങി നിവർന്നു
അടിയിൽ നിന്നൊരു കല്ലുമെടുത്തു
കല്ലിടും കുന്നിൽ കല്ലുമിടുന്നേ
നല്ലതു മാത്രം നൽകേണം നീ
(ശരണം ശബരീ…)

മനസ്സും മനസ്സും വാക്കും കർമ്മവുമൊന്നായ്
ശിരസ്സു നമിച്ചേൻ അടിയൻ സ്വാമീ
പരമാനന്ദ പദം നേടാനായ്
പടികൾ തേടി നടന്നേൻ സ്വാമീ
(ശരണം ശബരീ…)

ഇഞ്ചിപ്പാറക്കോട്ടെ ശരണം പൊന്നയ്യപ്പാ
പഞ്ചാമൃതമേ ശരണം പൊന്നയ്യപ്പാ
സഞ്ചിത പാപം പേറി വരുന്നേൻ
ചഞ്ചലമല്ലോ മമഹൃദയം
(ശരണം ശബരീ…)

കരിമലയേറ്റം കഠിനമയ്യാ
കഠിനമായാലും കയറും അയ്യാ
പെരുമഴയും പരമാനന്ദം
എരിവെയിലും പരമാനന്ദം
(ശരണം ശബരീ…)

കാട്ടാനകളുടെ കൂട്ടുണ്ടേ
കടുവാപുലികൾ കൂട്ടുണ്ടേ
കന്നി അയ്യപ്പന്മാർക്കെന്നും
കൂട്ടായ് അയ്യൻ വരവുണ്ടേ
(ശരണം ശബരീ…)

ഹരിഹരസുതനേ ശരണം ശരണം
കരിമലയേറാൻ തുണയായ് വരണം
കരിമലയേറി വരുമ്പോൾ നീയെൻ
ദുരിതമകറ്റാൻ തുണയായ് വരണം
(ശരണം ശബരീ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts