എൻ മാനസം പൊന്നമ്പലം
എല്ലാമെല്ലാം അയ്യപ്പന്‍
En Maanasam Ponnambalam (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ദീപാങ്കുരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:16:02.

എൻ മാനസം പൊന്നമ്പലമാണയ്യപ്പാ
എൻ ആത്മാവിൽ നിൻ നീലാഞ്ജന രൂപം മാത്രം (2)
എന്റെ ജീവിതയാത്രയെല്ലാം ശബരീതീർത്ഥയാത്ര (2)
എൻ ഹൃദയത്തിൻ മണിവീണയിൽ നിൻ ഉപാസനാ മന്ത്രം (2)
(എൻ മാനസം….)

പാഴ്വാക്കുകൾ നാമങ്ങൾ പാഴ് നടകൾ പ്രദക്ഷിണം
കാതോരം കേൾക്കുവതെല്ലാം നിൻ അപദാനം (2)
കനവുകളിൽ കലിയുഗദേവകുമാരാ
നിൻ ശ്രീരൂപം അയ്യപ്പാ അയ്യപ്പാ (2)
(എൻ മാനസം….)

പാദങ്ങൾ തളരുമ്പോൾ ആതമബലം നിൻ പൊൻപാദം
ദേഹമേറെ തളരുമ്പോൾ നിൻ മന്ത്രബലം (
കരൾ നിറയെ പന്തളരാജകുമാരാ
നിൻ സോപാനം അയ്യപ്പാ അയ്യപ്പാ (2)
(എൻ മാനസം….)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts