നിറമഞ്ഞപ്പട്ടുടുത്തു്
ഗുരുവായൂര്‍ നിവേദ്യം
Niramanjapattuduthu (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:16:30.

നിറമഞ്ഞപ്പട്ടുടുത്തു നിറുകയിൽ പീലി ചാർത്തി
മധുരമായ് വേണുവൂതും യദുകുലനായകനേ (2)
വൃന്ദാവനക്കുളിർ തൂമഞ്ഞായ് മനസ്സുകൾ
തുയിലുണരുമ്പോൾ മുന്നിൽ കുണുങ്ങിയെത്തും കൃഷ്ണാ (2)
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ (2)
(നിറമഞ്ഞപ്പട്ടുടുത്തു..)

പുലർകാലത്തെന്നലിൽ ഗരുഡൻ ആലില പോലെ
ഹൃദയങ്ങൾ ഇളകുന്നു നിന്റെ മന്ത്രങ്ങളാൽ (2)
പന്തീരടിയ്ക്കു നിൻ നടയടയ്ക്കുമ്പോഴും
കണ്ടു ഞന മനസ്സിന്റെ കണ്ണാടിയിൽ നിൻ രൂപം (2)
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ (2)
(നിറമഞ്ഞപ്പട്ടുടുത്തു..)

ശ്രീലകത്തിലെ ദിവ്യ തേജസ്സു കണ്ടു ഞാൻ
പാല്പായസം ഭുജിക്കും കണ്ണന്റെ മിഴികളിൽ (2)
ആയുരാരോഗ്യങ്ങൾ എനിക്കു നീ തരുന്നു
ആജന്മ ദാസനായ് ഞാൻ കണ്ണീരണിയുമ്പോൾ (2)
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ (2)
(നിറമഞ്ഞപ്പട്ടുടുത്തു..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts