ആലിലക്കണ്ണനെ
ഗുരുവായൂര്‍ നിവേദ്യം
Aalilakkannane (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:50:39.

ആലിലക്കണ്ണനെ മാറോടണച്ചെന്നും
അച്ഛനുറങ്ങുവാൻ മോഹം
നിന്റെ പീലിത്തിരുമുടി തൊട്ടു തലോടിയാ
നെറ്റിയിൽ മുത്തം പകരാം
ഹരിചന്ദനക്കുറിയണിയിക്കാം
(ആലിലക്കണ്ണനെ…)

എന്നും യശോദയെപ്പോലെയിളം നാവിൽ
തൂവെണ്ണ പുരട്ടുവാൻ മോഹം (2)
നിൻ കളിക്കൊഞ്ചൽ കണ്ടാവോളം
ആനന്ദക്കണ്ണീർ പൊഴിക്കുവാൻ ദാഹം
നിന്നെ വാരിപ്പുണർന്നുമ്മ നൽകാം
(ആലിലക്കണ്ണനെ…)

നിൻ കാൽച്ചിലമ്പിന്റെ നാദവും വേണുവിൻ
തേനൂറും രാഗ സുധാരസവും (2)
എന്നുമെന്നുള്ളിലെ ദുഃഖങ്ങളാറ്റുന്ന
കർണ്ണാമൃതം ഉണ്ണിക്കണ്ണാ
മനസ്സിന്റെ മധുരമാണാന്ദ കണ്ണാ
(ആലിലക്കണ്ണനെ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts