എന്തു ഞാന്‍ ചൊല്ലേണ്ടു
ഗുരുവായൂര്‍ നിവേദ്യം
Enthu Njan Chollendu (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:19:07.
 
എന്തു ഞാന്‍ ചൊല്ലേണ്ടു കൃഷ്ണാ നമ്മള്‍ തമ്മില്‍ കാണുന്ന നേരം (2)
എന്തുണ്ടവിടേയ്ക്കു നല്‍കാന്‍ കല്ലും നെല്ലും നിറഞ്ഞോരവിലോ (2)
കൃഷ്ണകൃഷ്ണാ നിന്‍ നാമം ജപിക്കുന്ന ഭക്തനല്ലോ സതീര്‍ദ്ധ്യന്‍ കുചേലന്‍ ഞാന്‍
എത്ര നാളായി കാണുവാന്‍ മോഹിച്ചു വൃത്തിഹീനനായെത്തുന്നീ അങ്കണന്‍
(എന്തു ഞാന്‍ )

കണ്ണുകള്‍ തോറ്റു പോകുന്നു കണ്ണനല്ലോ എന്റെ മുന്നില്‍ നില്‍പ്പൂ (2)
ഒന്നും തോന്നരുതെന്നേടു കണ്ണാ ഖിന്നനല്ല സൂധാമാവു ഞാന്‍ എന്നും (2)
കൃഷ്ണകൃഷ്ണാ വിളിക്കുന്നു നിന്‍ നാമം ജന്മദുഃഖമീ സംസാരസാഗരം
മുങ്ങുവോര്‍ക്കവലംബം നീ താനല്ലോ ക‍ഞ്ചനാഭാ മുഴക്കൂ നീ ശംഖൊലി
(എന്തു ഞാന്‍ )

എന്തു ഞാന്‍ ചെയ്യേണ്ടു കൃഷ്ണാ കള്ളക്കണ്ണാല്‍ നോക്കുന്നിതെങ്ങും (2)
ഉണ്ടുകൊള്‍കീ അവില്‍ നിനക്കിഷ്ടം നന്മ നീണാള്‍ വരട്ടെയെല്ലോര്‍ക്കും (2)
(കൃഷ്ണകൃഷ്ണാ നിന്‍ നാമം )
(എന്തു ഞാന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts