കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ
ഗുരുവായൂര്‍ നിവേദ്യം
Kanna Karmukilvarna (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 18:24:57.
 
കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ കൃഷ്ണാ കാത്തിടേണമേ (2)
അമ്പാടിക്കു വിണ്ണിന്‍ പുണ്യം ദാനം ചെയ്തവനേ
ദേവകിനന്ദനനേ ദീനദയാപരനേ
ശാന്തിദായകനേ ആശ്രിതവത്സലനേ
ഈ പാവം മര്‍ത്ത്യാത്മാവിനെ ദേവാ പാലിക്കേണമേ
(കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ )

ബലരാമന്‍ സോദരനേ ഭാമാനായകനേ (2)
ഗോപികള്‍ക്കായി ഗോവര്‍ദ്ധനത്തെ കുടയായി പിടിച്ചവനേ
ദര്‍പ്പം തീര്‍ത്തവനേ ഇന്ദ്രദര്‍പ്പം തീര്‍ത്തവനേ (2)
കാളിന്ദി തന്നില്‍ കാളിയന്‍ തന്റെ വന്‍മദം തീര്‍ത്തവനേ
(കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ )

മേല്‍പ്പത്തൂരിന്‍ മാറാരോഗം മാറ്റിക്കൊടുത്തവനേ (2)
പൂന്താനത്തിന്‍ ദുഃഖമശേഷം തീര്‍ത്തു കൊടുത്തവനേ
രാധാമാധവനേ യദൂനന്ദാനന്ദനനേ (2)
രുഗ്മിണി തന്‍ സേവകനേ വൃഷ്ണികുലോത്തമനേ
(കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts