ഒരു കുമ്പിൾ കണ്ണുനീർ
ഗുരുവായൂര്‍ നിവേദ്യം
Orukumbil Kannuneer (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:53:53.

ഒരു കുമ്പിൾ കണ്ണുനീർപൂക്കളുമായ് കണ്ണാ
തിരുമുൻപിൽ അർഥിയായ് നില്പൂ ഞാൻ (2)
സ്വരമധുരാമൃത സോപാനഗീതത്തിൻ
ശ്രുതി മീട്ടും താന്ത ഹൃദന്തവുമായ്
(ഒരു കുമ്പിൾ…..)

പരിഭവമില്ല പരാതിയില്ല നിന്റെ
അരികിൽ നിൽക്കുമ്പോൾ എന്താത്മ സൗഖ്യം (2)
മായികമാകുമീ ജീവിതസാനുവിൽ
മേയുന്ന നന്ദിനിപ്പൈയാണു ഞാൻ
കണ്ണാ കരപരിലാളനമേകുകില്ലേ
(ഒരു കുമ്പിൾ…..)

തളിരാധരങ്ങളിൽ ഉമ്മ വെയ്ക്കും നിന്റെ
കളവേണു നാദമെൻ ജീവരാഗം (2)
ഇടയ്ക്കയിൽ തുടിക്കുന്ന താളതരംഗമെൻ
ഹൃദയത്തിൽ സ്പന്ദന ഗീതമല്ലോ
അടിയന്റെ മനസ്സു കണ്ടറിയുകില്ലേ
(ഒരു കുമ്പിൾ…..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts