കമലദള നയനങ്ങളിൽ
ഗുരുവായൂര്‍ നിവേദ്യം
Kamaladala Nayanangalil (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:52:33.

കമലദള നയനങ്ങളിൽ കരുണാമൃതമൊഴുകും
പവനപുരേശനെ കണി കാണണം
ജന്മം അവിടുത്തെ തിരുമെയ്യിൽ അമൃതാകണം
(കമലദള നയനങ്ങളിൽ..)

മണിമുരളിയൂതുമ്പൊഴും നിന്റെ
പദതാള രവധാരയൊഴുകുമ്പൊഴും (2)
മണിമാറിലിളകുന്ന വനമാല ചൂടുന്നൊരണി
പുഷ്പ ദളമാകണം കണ്ണാ
തിരുമാറിൽ ഒളി തൂകണം
(കമലദള നയനങ്ങളിൽ..)

നവനീതമണിയുമ്പൊഴും മൗലി
പനിനീരിൽ അഴകോടെ നനയുമ്പോഴും (2)
പതിവായ് നട മുൻപിൽ അണയുമ്പോൾ അടിയന്റെ
ഇടനെഞ്ചിൽ കുടിയേറണം
ദേവാ കനിവിനു നിറവാകണം
(കമലദള നയനങ്ങളിൽ..)

ഹരിനാമ ജപപുണ്യവും നിത്യം
അവിടുന്നു നൽകുന്ന തിരുനേദ്യവും (2)
ഒരു നാളുമൊഴിയാത്ത പരിതാപ
ദുരിതത്തിനൊരു ശാന്തിയരുളീടണം
ദേവാ ഇഹജന്മസുഖമേകണം
(കമലദള നയനങ്ങളിൽ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts