നാരായണമൂര്‍ത്തേ
നാരായണമൂര്‍ത്തേ
Narayanamoorthe (Narayanamoorthe)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകുമാരനാശാൻ
ഗായകര്‍കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2012 07:32:20.

നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ
നാരായണ മൂർത്തേ പരമാചാര്യ നമസ്തേ

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ
(നാരായണ മൂർത്തേ...)

അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോ ഇതുപോലെ
മുൻപായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിൻ പാവനപാദം ഗുരുനാരായണ മൂർത്തേ
(നാരായണ മൂർത്തേ...)

അന്യർക്കു ഗുണം ചെയ്വതിന്നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മ തപസ്സും ബലി ചെയ്വൂ
സന്ന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ
(നാരായണ മൂർത്തേ...)

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ
(നാരായണ മൂർത്തേ...)

മോഹാകുലരാം ഞങ്ങളെയങ്ങേരെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽക്കെട്ടിയിഴപ്പൂ
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ
(നാരായണ മൂർത്തേ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts