അരുവിപ്പുറത്തെ
നാരായണമൂര്‍ത്തേ
Aruvippurathe (Narayanamoorthe)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 17 2012 07:48:51.

അരുവിപ്പുറത്തെ സന്ധ്യകൾ മൊഴിയുന്നു
ആത്മോപദേശശതകം (2)
ദണ്ഡനമസ്കാര പ്രിയയാം നെയ്യാറിൽ
കുണ്ഡലിനിപ്പാട്ടിൻ കളകളം
കുണ്ഡലിനിപ്പാട്ടിൻ കളകളം
(അരുവിപ്പുറത്തെ……)

കളവൻകോടത്തും ഞാനെൻ മുഖം കണ്ടു
കാലം കൊടി താഴ്ത്തിയരികിൽ നിന്നു(2)
ഒരു ജാതി ഒരു മതം ഒരു തത്ത്വം ഈ തത്ത്വം
അറിയുന്ന ഞാനുള്ളിൽ കുളിരണിഞ്ഞു
(അരുവിപ്പുറത്തെ……)

വാഴമുട്ടത്തും ഞാൻ വള്ളീമണാളന്റെ
വേലിൻ മുനയിൽ ജ്വലിച്ചു നിന്നു (2)
ഒരു മുഖം ഒരു സ്വരം ഒരു സുഖം ഈ തത്ത്വം
അറിയുന്ന മനുഷ്യനായ് ഞാനുണർന്നു
(അരുവിപ്പുറത്തെ……)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts