ഏതു നേരത്തും പ്രിയൻ
സ്വര്‍ഗ്ഗരാജ്യം
Ethu Nerathum Priyan (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍ദലീമ ജോജോ (കെ ജെ രവീണ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 02:50:17.

ഏതു നേരത്തും പ്രിയൻ ചാരെയുള്ളതാൽ
ഭയമേതുമില്ലിഹേ മരുവാസമെങ്കിലും
ദൂതസൈന്യമാകവേ എന്നെ കാത്തിടുന്നതാൽ
മനഃക്ലേശമേറുമ്പോൾ തിരുമാറണയ്ക്കയാൽ
പതറീടുമോ ഈ ശ്വാസയാത്രയിൽ
(ഏതു നേരത്തും..)

കൂടെപ്പിറപ്പുകൾ തള്ളിക്കളഞ്ഞാലും
സ്നേഹിതരെല്ലാരും എന്നെ വെറുത്താലും
അറ്റു പോകാത്തതാം ദൈവിക സ്നേഹത്താൽ
വൻകൃപയേകിയെൻ പ്രാണനെ താങ്ങുന്ന
യോസേഫിൻ ദൈവമെൻ ആലംബമാകയാൽ
(ഏതു നേരത്തും..)

ജീവിതപ്പാതയിൽ ശോധനാവേളയിൽ
വ്യാകുല ചിന്തകൾ മാരകവ്യാധികൾ
ഏറിടുമെന്നാലും മാറിടാതെന്നെന്നും
കണ്ണീർ തുടച്ചെന്റെ സങ്കടം തീർക്കുന്ന
ദാവീദിൻ ദൈവമെൻ ആശ്രയമാകയാൽ
(ഏതു നേരത്തും..) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts