ആരാധനാ ആരാധനാ
സ്വര്‍ഗ്ഗരാജ്യം
Aaradhana Aaradhana (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍ബിജു പുനലൂര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:37:25.

ആരാധനാ ആരാധനാ
ആരാധനാ സ്തുതി ആരാധനാ
ആരാധനാ സ്തോത്രം ആരാധനാ

വല്ലഭനേ വിശ്വസ്തനേ സ്വർഗ്ഗസ്ഥനേ
അങ്ങേക്കാരാധന
മന്നവനേ മമ കാന്തനേ ഉന്നതനേ
അങ്ങേയ്ക്കാരാധന
ആരാധനാ ആരാധനാ
ആരാധനാ സ്തുതി ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ സ്തോത്രം ആരാധനാ

തീരാത്ത നന്മകൾ തന്നവൻ യേശുവേ
മൽ പ്രിയനേ അങ്ങേയ്ക്കാരാധന
മുൾമുടി ചൂടിയ നല്ലവൻ യേശുവേ
രക്ഷകനേ അങ്ങേയ്ക്കാരാധന
ആരാധനാ ആരാധനാ
ആരാധനാ സ്തുതി ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ സ്തോത്രം ആരാധനാ

ഉള്ളം നീറീടുമ്പോൾ ആശ്വാസമേകുന്ന
ജീവനാഥാ അങ്ങേയ്ക്കാരാധന
നിന്ദാ പരിഹാസം എന്നിലേറീടിലും
ശാലേം രാജാ അങ്ങേയ്ക്കാരാധന
ആരാധനാ ആരാധനാ
ആരാധനാ സ്തുതി ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ സ്തോത്രം ആരാധനാ

ലോകത്തിൻ കൂരിരുൾ മാറ്റുവാൻ ജീവനേ അർപ്പിച്ചോനെ
അങ്ങേയ്ക്കാരാധന
സ്വർഗ്ഗീയ സൗഭാഗ്യമേകുവാൻ എന്നെയും
സ്നേഹിച്ചോനേ അങ്ങേയ്ക്കാരാധന
ആരാധനാ ആരാധനാ
ആരാധനാ സ്തുതി ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ സ്തോത്രം ആരാധനാ

പാപിയാം എന്നിലും നൽ വഴി കാട്ടിയ
നല്ലിടയാ അങ്ങേയ്ക്കാരാധന
ജീവപ്രകാശമായ് സ്വർഗ്ഗത്തിൽ വാഴുന്ന
നീതിസൂര്യാ അങ്ങേയ്ക്കാരാധന
വല്ലഭനേ വിശ്വസ്തനേ സ്വർഗ്ഗസ്ഥനേ
അങ്ങേക്കാരാധന
മന്നവനേ മമ കാന്തനേ ഉന്നതനേ
അങ്ങേയ്ക്കാരാധന
ആരാധനാ ആരാധനാ
ആരാധനാ സ്തുതി ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ സ്തോത്രം ആരാധനാ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts