നിറഞ്ഞ മിഴിയും
വാലന്‍റൈന്‍സ് ഡേ
Niranja Mizhiyum (Valentines Day)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ഉണ്ണികൃഷ്ണൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2012 04:16:36.

ആ...
നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
പിരിഞ്ഞു പോകും വിഷാദ യാമം (നിറഞ്ഞ)
വിരിഞ്ഞൊരഴകുകള്‍ പൊഴിഞ്ഞു വീഴ്കെ
ഇതളിടുമോര്‍മകള്‍ മിഴിപൊത്തി കരയവെ (നിറഞ്ഞ)

എത്രമനോഹര രാത്രിയില്‍ നമ്മള്‍
സ്വപ്നപതംഗ ചിറകേറി
പകല്‍ക്കിനാവില്‍ പറന്നു പാറി
നിലാവിലുയരും വിമാനമേറി
നിറങ്ങള്‍ പൊതിയും കിനാവു തേടി
പാട്ടില്‍ നുരയും സ്വരങ്ങള്‍ ചൂടി
യാത്രയാവും കിളികളെ തേടി

ആ...
എത്രയകന്നു കഴിഞ്ഞാലും നീ
ഏതു തുരുത്തില്‍ മറഞ്ഞാലും
നിറഞ്ഞൊരിരുളില്‍ തുഴഞ്ഞു വരവേ
എന്‍ കിനാവിന്‍ മണ്‍തോണിയില്‍ നീ
ഒരു നിഴലായ് വിരുന്നു വരില്ലേ അഴകേ
ജന്മം... പലകോടികള്‍ പെയ്തു കഴിഞ്ഞാലും

നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
പിരിഞ്ഞു പോകും വിഷാദ യാമം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts