കാട്ടിലെല്ലാം കരളിലെല്ലാം
നിഴലിനും സുഗന്ധം
Kattilellam Karalilellam (Nizhalinum Sugandham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലക്ഷ്മി ദേവി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:37:43.

കാട്ടിലെല്ലാം കരളിലെല്ലാം കവിത പൂത്ത കാലം
കാട്ടുകിളിക്കൂട്ടിലേതോ കുഴലുണർന്ന കാലം
മേട്ടിലെല്ലാം മലയിലെല്ലാം പവനുതിർന്ന കാലം
പാട്ടിലെല്ലാം ഉയിരിലെല്ലാം തേൻ നിറഞ്ഞ കാലം
(കാട്ടിലെല്ലാം …)

ചുണ്ടിലെല്ലാം മധുരമൂറും വാക്കു ചേർന്ന കാലം
ചന്ദനത്തിൻ സുഗന്ധം കാറ്റണിഞ്ഞ കാലം
ചെമ്പകപ്പൂമൊട്ടിൽ വണ്ടണഞ്ഞ കാലം
ചന്ദ്രികയാൽ നീലരാവു താലി തീർത്ത കാലം
(കാട്ടിലെല്ലാം …)

കന്നിയിളം പുഴയൊരു പുഞ്ചിരിയൊതുക്കും കാലം
കതിരണിയും വയലിൽ കിളി പറന്ന കാലം
കാറൊളി കൂന്തലിനെ കാറ്റുലച്ച കാലം
കറുകറുത്ത മിഴികളെന്റെ കരൾ കവർന്ന കാലം
(കാട്ടിലെല്ലാം …)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts