മുരഹര മാധവാ
നിഴലിനും സുഗന്ധം
Murahara Madava (Nizhalinum Sugandham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലക്ഷ്മി ദേവി
ഗായകര്‍രവിശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:49:45.

ആ..ആ..ആ..ആ..ആാം
മുരഹര മാധവാ നിന്നെ തിരഞ്ഞിതാ
വിരഹിണി രാധിക പാടി (2)
കളമുരളീരവം താളമിണക്കാത്ത
കദനകുതൂഹലരാഗം
(മുരഹരമാധവ……)

യമുന തൻ തീരത്ത് യാമിനി നേരത്ത്
യദുകുലനാഥനില്ലാതെ (2)
മധുരയിൽ മാത്രം തൻ മനമുറപ്പിച്ചവൾ
മധുരമായ് പാടിയ ഗാനം
ഏറ്റു പാടി പാവം രാക്കുയിലും
നിഴൽ ചാർത്തിലെ പാഴ്മുളം തണ്ടും
(മുരഹരമാധവ……)

കരിനീല കാനന വിരിമാറിലൂടെങ്ങും
കരയാൻ മറന്നു നടന്നും (2)
ചെറു മുളം തണ്ടിന്റെ ചുണ്ടിലെ പാട്ടിനെ
കരുണമായ് കാത്തു തളർന്നും
പാടുക രാധികേ
നിന്നെയൊരിക്കലും തേടി വരാത്തവനായി
(മുരഹരമാധവ……)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts