വഴി തെറ്റി വന്ന
നിഴലിനും സുഗന്ധം
Vazhy Thetti Vanna (Nizhalinum Sugandham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലക്ഷ്മി ദേവി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:13:58.

ആ…ആ..ആ..ആ.ആ…
വഴി തെറ്റി വന്ന വസന്തമേ നീയെന്നെ
ഇനി വിട്ടു വേറേങ്ങും പോയിടല്ലേ
മധുരം നിൻ പുഷ്പ പദസ്വരം പാടട്ടെ
വിധുരമെൻ ജീവനിൽ വീണ്ടും വീണ്ടും
(വഴി തെറ്റി……)

പുല്ലിൻ നെറുകയിൽ ചൂടും തിളങ്ങുന്ന
വൈഡൂര്യമുത്തിന്റെ ചന്തം പോലെ
തള്ളി ചിരിച്ചു പെയ്യും മഴ ചാറ്റലിൽ
തള്ളി തുളുമ്പുന്ന ഗന്ധം പോലെ
എന്നെ തിരഞ്ഞു വരും സുഖമേ ഇനി
എങ്ങെങ്ങും പോയി മറഞ്ഞിടല്ലേ
(വഴി തെറ്റി……)

കളമൊഴി കാറ്റിന്റെ താരസ്വരം പോലെ
കനവിന്റെ ദിവ്യപരാഗം പോലെ
പുതുപൂവിൻ ഹൃത്തിലെ തേനിൻ നിറം പോലെ
പുലരിത്തുടുപ്പിന്റെ നാളം പോലെ
വരുമെന്റെ സ്വപ്നമേ വാതിലിൽ മുട്ടാതെ
വഴിമാറിയെങ്ങും പോയ് മാഞ്ഞിടല്ലേ
(വഴി തെറ്റി……)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts