മാരി പൂമാരി
ഓടപ്പഴം പോലൊരു പെണ്ണു്
Maari Poomaari (Odappazham Poloru Pennu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എസ് ബിഷോയ്
ഗാനരചനസുരേന്ദ്രൻ കണ്ണൂക്കാടൻ
ഗായകര്‍കലാഭവൻ മണി ,മനീഷ ,കെ എസ് ധനുഷ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 02 2012 05:38:33.

മാരി പൂമാരി പേമാരി പെയ്തു കഴിഞ്ഞല്ലോ
ഞാലിപ്പൂവാഴ തേൻവാഴ പൂത്തു കുലച്ചല്ലോ
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
(മാരി പൂമാരി…)

ഓഹോ…ഓഹോ…ഓഹോ…
കോഴി പൂങ്കോഴി ചാത്തൻകോഴി കൂവി തെളിഞ്ഞല്ലോ
സൂര്യൻ കുന്നേറി മല കേറി വന്നു തെളിഞ്ഞല്ലോ
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
(കോഴി പൂങ്കോഴി…)

ആന കരിയാന കുട്ട്യാന കൊമ്പനാന
ആനക്കൂട്ടങ്ങളാറാടി തിമിർക്കണ കാണാം
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
(ആന കരിയാന..)

ആട്ടം മയിലാട്ടം തുള്ളാട്ടം തള്ളമയിലാട്ടം
കൂട്ടം മയിലൂട്ടം ചേലൂട്ടം പിള്ളമയിലാട്ടം
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
കൊക്കേ പൂതാളി ചെറുകൊക്കേ പോരണുണ്ടോ
(ആട്ടം മയിലാട്ടം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts