മിണ്ടാണ്ടുക്കു വിമ്മിട്ടം
എന്റെ നാടന്‍പാട്ടുകള്‍ Vol 1
Mindandukku Vimmittam (Ente Nadan Pattukal Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:51:08.

മിണ്ടാണ്ടുക്കു വിമ്മിട്ടം മുട്ടണു മിണ്ടിത്തുടങ്ങെടീ നാത്തൂനേ
നിന്റെ ചെറുമനും തെങ്ങുമ്മേ കേറല് എന്റെ ചെറുമനും തെങ്ങുമ്മേ കേറല്
നിന്റെ ചെറുമനും കള്ളു കുടിയ്ക്കല് എന്റെ ചെറുമനും കള്ളു കുടിയ്ക്കല്
പിന്നെന്തെടീ നാത്തൂനെ നമ്മളു തമ്മില് മിണ്ട്യാല്
(മിണ്ടാണ്ടുക്ക്….)

ആരാന്റേം വല്ലോന്റേം കാര്യം പറഞ്ഞിട്ട്
പൊട്ടില്ല പൊരുളില്ല പലതും പറഞ്ഞിട്ട്
കാലം കുറച്ചായി തമ്മിലു മിണ്ടീട്ട്
മിണ്ടാണ്ടുക്കു വിമ്മിട്ടം മുട്ടണു മിണ്ടിത്തുടങ്ങെടീ നാത്തൂനേ
കൊല്ലം മൂന്നായില്ലേ നാത്തൂനേ നമ്മളു തമ്മില് മിണ്ടീട്ട്
(ആരാന്റേം….)

ചത്താലും പെറ്റാലും തമ്മിലു കൂടണ്ടേ
അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവല്ലേ
ആണുങ്ങൾ തമ്മിലറിയാത്ത കൂത്തല്ലേ
മിണ്ടാണ്ടുക്കു വിമ്മിട്ടം മുട്ടണു മിണ്ടിത്തുടങ്ങെടീ നാത്തൂനേ
കൊല്ലം മൂന്നായില്ലേ നാത്തൂനേ നമ്മളു തമ്മില് മിണ്ടാണ്ട്
(ചത്താലും…)
നാഗത്താൻ കാവിലു ആയില്യം വേലയ്ക്ക്
ആങ്ങളേം ഞാനും വരുന്നുണ്ട് പെണ്ണേ
അയില വറുത്തതും വെച്ചതും വേണം
ചോറുണ്ടിരിക്കണ നേരത്ത് മിണ്ടിത്തുടങ്ങാടീ നാത്തൂനേ
മിണ്ടാണ്ടുക്കു വിമ്മിട്ടം മുട്ടണു മിണ്ടിത്തുടങ്ങെടീ നാത്തൂനേ
(നാഗത്താൻ….)

ആണുങ്ങൾ രണ്ടാളും ഷാപ്പിലു പോകുമ്പോൾ
നമ്മളു രണ്ടാളടുക്കളേലാകുമ്പോൾ
നാലഞ്ചു കൊല്ലത്തെ കൂത്തല്ല കൂത്ത്
നമ്മക്ക് തമ്മിലു മിണ്ടിത്തുടങ്ങാടീ നാത്തൂനേ
കൊട്ട കണക്കിനു കാര്യം പറഞ്ഞൊന്നൊതുക്കണ്ടേ നാത്തൂനേ
നമ്മക്ക് തമ്മിലു മിണ്ടിത്തുടങ്ങാടീ നാത്തൂനേ
കൊട്ട കണക്കിനു കാര്യം പറഞ്ഞൊന്നൊതുക്കണ്ടേ നാത്തൂനേ
(ആണുങ്ങൾ….)

മിണ്ടാണ്ടുക്കു വിമ്മിട്ടം മുട്ടണു മിണ്ടിത്തുടങ്ങെടീ നാത്തൂനേ
പിന്നെന്തെടീ നാത്തൂനെ നമ്മളു തമ്മില് മിണ്ട്യാല് (2)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts