താണ്ഡവം ശിവതാണ്ഡവം
ശങ്കരാഭരണം
Thandavam Sivathandavam (Sankarabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി അനില്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഅമൃതവര്‍ഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2014 06:53:08.

താണ്ഡവം
ശിവതാണ്ഡവം
താണ്ഡവം ശിവതാണ്ഡവം
കൊട്ടിയൂരപ്പന്റെ താണ്ഡവം
ബാവലിപ്പുഴയുടെ അക്കരയിക്കരെ
നടനമാടുന്ന ഭൂമി
അഹം ഭാവമൊഴിക്കുന്ന യാഗഭൂമി
താണ്ഡവം ശിവതാണ്ഡവം
കൊട്ടിയൂരപ്പന്റെ താണ്ഡവം

ദക്ഷ പ്രജാപതി തന്നുടെ ദുര്‍മ്മദം
ക്ഷിപ്രമൊടുക്കിയൊരുഗ്ര മൂര്‍ത്തേ
ദക്ഷ പ്രജാപതി തന്നുടെ ദുര്‍മ്മദം
ക്ഷിപ്രമൊടുക്കിയൊരുഗ്ര മൂര്‍ത്തേ
പ്രണയിനിയാകും ദാക്ഷായണിക്ക്
കടലോളം സ്നേഹം കൊടുത്തവനെ
പ്രണയിനിയാകും ദാക്ഷായണിക്ക്
കടലോളം സ്നേഹം കൊടുത്തവനേ
കോപജ്വാലയില്‍ താണ്ഡവമാടിയോനേ
താണ്ഡവം ശിവതാണ്ഡവം
കൊട്ടിയൂരപ്പന്റെ താണ്ഡവം

ഇരുപത്തിയെട്ടു ദിനങ്ങളില്‍ ഭഗവാന്
ഇളനീരാടിടുന്ന യാഗഭൂവില്‍
ഇരുപത്തിയെട്ടു ദിനങ്ങളില്‍ ഭഗവാന്
ഇളനീരാടിടുന്ന യാഗഭൂവില്‍
ഇന്ദുകലാധരന്‍ തിരു നീലകണ്ഠന്
നറുവെണ്ണയഭിഷേകം ചെയ്തിടുന്നു
ഇന്ദുകലാധരന്‍ തിരു നീലകണ്ഠന്
നറുവെണ്ണയഭിഷേകം ചെയ്തിടുന്നു
ശൈവജടയാകും ഓടപ്പൂ ജന്മപുണ്യം

താണ്ഡവം ശിവതാണ്ഡവം
കൊട്ടിയൂരപ്പന്റെ താണ്ഡവം
ബാവലിപ്പുഴയുടെ അക്കരയിക്കരെ
നടനമാടുന്ന ഭൂമി
അഹം ഭാവമൊഴിക്കുന്ന യാഗഭൂമി
താണ്ഡവം ശിവതാണ്ഡവം
കൊട്ടിയൂരപ്പന്റെ താണ്ഡവം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts