നീലക്കായലിൽ
ദൂരദർശൻ ഗീതങ്ങൾ
Neelakkaayalil (Doordarshan Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:13:29.
 നീലക്കായലിൽ ഓളപ്പാത്തിയിൽ
നൃത്തം വയ്ക്കുന്നതേതു വള്ളം
ഓ...കാണാനെത്തുമെൻ മാരനേറിയ
പൂനിലാവണി പൊൻതോണി
(ഓ...നീലക്കായലിൽ.....)

കടവിലിക്കരെ തോണിയെത്തുവാൻ
കാത്തിരിക്കണതേതുള്ളം ഓ.. (2)
മാരനെത്തുമ്പോൾ മാറോടണയ്ക്കുവാൻ
കൊതിച്ചു തുള്ളും എന്നുള്ളം ഓ...കൊതിച്ചു തുള്ളും എന്നുള്ളം
(നീലക്കായലിൽ.....)

പൊന്നോണത്തിനു വള്ളം കളിച്ചപ്പോൾ
ഒന്നാമനായ് വന്ന ചുണ്ടനേത് ഓ..
കാമുകനവൻ അമരം പിടിച്ചൊരു
കാവാലംകരപ്പൊൻചുണ്ടൻ ഓ... കാവാലംകരപ്പൊൻചുണ്ടൻ
(നീലക്കായലിൽ.....)

കാത്തു നിന്നവൻ വിരുന്നിനെത്തുമ്പോൾ
കറിയൊരുക്കിയതേതാണ് ഓ...(2)
നാലുകണ്ണുകൾ ചേർത്തൊരുക്കി
നാലും വെയ്ക്കും സദ്യയാണ് അന്നു
നാട്ടാർക്കൊക്കെ വിരുന്നാണ്
(നീലക്കായലിൽ.....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts