മാമലയിൽ വാഴും
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Maamalayil vaazhum (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2012 03:08:58.

മാമലയില്‍ വാഴുമയ്യാ മണികണ്ഠ ദേവനയ്യാ
മാലയിട്ടു വ്രതമെടുത്തു് ഞങ്ങള്‍ വരുന്നേ...
മാമലയില്‍ വാഴുമയ്യാ മണികണ്ഠ ദേവനയ്യാ
മാലയിട്ടു വ്രതമെടുത്തു് ഞങ്ങള്‍ വരുന്നേ...
കെട്ടുനിറച്ചു നാളികേരമുടച്ചു ഞങ്ങള്‍
കാല്‍നടയായ്‌ കന്നിമല താണ്ടി വരുന്നേ...
കെട്ടുനിറച്ചു നാളികേരമുടച്ചു ഞങ്ങള്‍
കാല്‍നടയായ്‌ കന്നിമല താണ്ടി വരുന്നേ...
എരുമേലി വാവരെ തൊഴുതനുഗ്രഹം വാങ്ങി
പേട്ട തുള്ളി പാട്ടു പാടി ഞങ്ങള്‍ നടന്നേ...
കാളകെട്ടി ആശ്രമത്തില്‍ ഭജനമിരുന്നു ഞങ്ങള്‍
കലിയുഗ വരദായകന്റെ കീര്‍ത്തനം പാടി...

സ്വാമി തിന്തകത്തോം തോം തോം
അയ്യപ്പ തിന്തകത്തോം
തിന്തക തിന്തക തിന്തക തിന്തക
തിന്തക തിന്തക തോം...(2)

അഴുതയില്‍ കുളി കഴിഞ്ഞു കല്ലുമെടുത്തു ഞങ്ങള്‍
പുലരുമ്പോള്‍ ഈറനോടെ മല കയറുന്നു...
അഴുതയില്‍ കുളി കഴിഞ്ഞു കല്ലുമെടുത്തു ഞങ്ങള്‍
പുലരുമ്പോള്‍ ഈറനോടെ മല കയറുന്നു...
അഴുതമേടും കടന്നു കല്ലിടാം കുന്നെത്തി
കല്ലിട്ടു കര്‍പ്പൂരം തെളിച്ചിടുന്നു...
അഴുതമേടും കടന്നു കല്ലിടാം കുന്നെത്തി
കല്ലിട്ടു കര്‍പ്പൂരം തെളിച്ചിടുന്നു...
ഇഞ്ചിപ്പാറ കോട്ടയേറി മുക്കുഴിയും താണ്ടി ഞങ്ങള്‍
കരിയിലാംതോടതില്‍ മുങ്ങി നിവര്‍ന്നു...
കഠിനമാം കരിമല കയറിയിറങ്ങി പിന്നെ
വലിയാന ചെറിയാനത്താവളം പൂകി....

സ്വാമി തിന്തകത്തോം തോം തോം
അയ്യപ്പ തിന്തകത്തോം
തിന്തക തിന്തക തിന്തക തിന്തക
തിന്തക തിന്തക തോം...(2)

പമ്പയില്‍ കുളിച്ചു തുമ്പമഖിലവും മറന്നു നാം
തുമ്പിക്കൈ നാഥനെ വണങ്ങിടുന്നു...
പമ്പയില്‍ കുളിച്ചു തുമ്പമഖിലവും മറന്നു നാം
തുമ്പിക്കൈ നാഥനെ വണങ്ങിടുന്നു...
നീലിമലയേറി ശബരിപീഠവും കടന്നു നാം
ശരംകുത്തി ആല്‍ത്തറയില്‍ ശരവുമിറക്കി...
നീലിമലയേറി ശബരിപീഠവും കടന്നു നാം
ശരംകുത്തി ആല്‍ത്തറയില്‍ ശരവുമിറക്കി...
പതിനെട്ടു പടികൾ കണ്ടു മനം കുളിർത്തടിയങ്ങള്‍
വിഘ്നമൊഴിപ്പാന്‍ നാളികേരമുടച്ചു
തിരുസന്നിധി ചേരുമ്പോള്‍ അടിയരില്‍ അലിവിന്റെ
പ്രഭ തൂകിടുന്ന ദിവ്യദർശനമേകൂ...

സ്വാമി തിന്തകത്തോം തോം തോം
അയ്യപ്പ തിന്തകത്തോം
തിന്തക തിന്തക തിന്തക തിന്തക
തിന്തക തിന്തക തോം...(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts