അടിയന്റെ സ്വരദക്ഷിണ
തിരുമുടിപ്പീലി
Adiyante Swaradakshina (Thirumudippeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: November 19 2012 03:08:55.

അടിയന്റെ സ്വരദക്ഷിണ കണ്ണാ തിരുമുമ്പില്‍
നീ തന്ന വരദക്ഷിണ...
അടിയന്റെ സ്വരദക്ഷിണ കണ്ണാ തിരുമുമ്പില്‍
നീ തന്ന വരദക്ഷിണ...
കേഴായ ജന്മത്തില്‍ പാടുപെടുമ്പോഴും
കേഴായ ജന്മത്തില്‍ പാടുപെടുമ്പോഴും
വാടാത്ത പുഷ്പാർച്ചന...
ദണ്ണങ്ങള്‍ തുളസീ ദലമാകുന്നു...
അടിയന്റെ സ്വരദക്ഷിണ കണ്ണാ തിരുമുമ്പില്‍
നീ തന്ന വരദക്ഷിണ....

വനമാലി നിന്നെ ഞാന്‍ വിളിക്കുമ്പോള്‍ നീയെന്റെ
വിളിപ്പുറത്തണയാറില്ലേ...(2)
വാക്കുകള്‍ കൊണ്ടു ഞാൻ വാഴ്ത്തുമ്പോൾ മുരളിയില്‍
വാക്കുകള്‍ കൊണ്ടു ഞാന്‍ വാഴ്ത്തുമ്പോള്‍ മുരളിയില്‍
വര്‍ണ്ണങ്ങള്‍ ശ്രുതി ചേര്‍ക്കുന്നു...
പാട്ടിന്റെ പാലാഴി നീ തീര്‍ക്കുന്നു...
വര്‍ണ്ണങ്ങള്‍ ശ്രുതി ചേര്‍ക്കുന്നു...
പാട്ടിന്റെ പാലാഴി നീ തീര്‍ക്കുന്നു....
അടിയന്റെ സ്വരദക്ഷിണ കണ്ണാ തിരുമുമ്പില്‍
നീ തന്ന വരദക്ഷിണ...

എളിയോരീ ജന്മത്തിന്‍ ഇടവേളയില്‍ നിന്റെ
അരികില്‍ ഞാന്‍ വന്നെത്തുന്നു...(2)
ഗുരുവായൂരമ്പലം വലം വെയ്ക്കുന്നു
നാരായണാ നിന്നെ കൂപ്പുമെന്‍ നാവില്‍
നാരായണാ നിന്നെ കൂപ്പുമെന്‍ നാവില്‍
വിരിയുന്നു നാരായണീയം...
നാവില്‍ വിരിയുന്നു നാരായണീയം....
വിരിയുന്നു നാരായണീയം....
നാവില്‍ വിരിയുന്നു നാരായണീയം....
(അടിയന്റെ സ്വരദക്ഷിണ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts