കൃഷ്ണഗാഥകൾ
തിരുമുടിപ്പീലി
Krishnagaadhakal (Thirumudippeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2012 06:43:02.

കൃഷ്ണഗാഥകള്‍ പാടിയാലോ
തൃഷ്ണ അകലുന്നു...(2)
വിഷ്ണുനാമ ജപത്തിനാലെ
വിശ്വമുണരുന്നു...
മനസ്സില്‍ വിദ്യ ഏറുന്നു...
(കൃഷ്ണഗാഥകള്‍...)

സത്യധര്‍മ്മം പുലരുവാനീ
മര്‍ത്ത്യ കര്‍മ്മത്തില്‍...(2)
നിത്യവും ഹരി നിന്നെയോര്‍ക്കുക
മുക്തി മാര്‍ഗ്ഗങ്ങള്‍...
നിത്യവും ഹരി നിന്നെയോര്‍ക്കുക
മുക്തി മാര്‍ഗ്ഗങ്ങള്‍...
മാനവ ശക്തി നാളങ്ങള്‍....
(കൃഷ്ണഗാഥകള്‍...)

കാലം ഈ കലികാലമാകും
ഘോരവിപിനത്തില്‍...(2)
നേര്‍വഴിക്കു നയിപ്പതോ
ഹരി നിന്റെ നയനങ്ങള്‍...
നേര്‍വഴിക്കു നയിപ്പതോ
ഹരി നിന്റെ നയനങ്ങള്‍...
താവക നീല നയനങ്ങള്‍....
(കൃഷ്ണഗാഥകള്‍...)

ശുദ്ധിയാര്‍ന്ന മനസ്സിൽ
ഉത്തമ ഭക്തി നിറയുമ്പോള്‍..(2)
വിഘ്നമാറ്റി വിവേകമേകിടും
ഈശ്വരന്‍ കണ്ണന്‍..
വിഘ്നമാറ്റി വിവേകമേകിടും
ഈശ്വരന്‍ കണ്ണന്‍..
ഗുരു പവനേശ്വരന്‍ കണ്ണന്‍...
(കൃഷ്ണഗാഥകള്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts