താലോലം
പൂന്താനപ്പാന
Thaalolam (Poonthanappana)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 03 2012 05:20:00.

താലോലം തൊട്ടിലാട്ടാം കണ്ണനുറങ്ങു്
ചെഞ്ചുണ്ടത്തുമ്മ തരാം കള്ളനുറങ്ങു്...(2)
അമ്പാടിയില്‍ നെയ്യുന്ന വെണ്ണിലാത്തുകിലുകൊണ്ടു്
അമ്പോറ്റി പൊൻ‌വാവയെ പുതപ്പിക്കാം ഞാന്‍...
പുതപ്പിക്കാം ഞാന്‍.....
താലോലം തൊട്ടിലാട്ടാം കണ്ണനുറങ്ങു്
ചെഞ്ചുണ്ടത്തുമ്മ തരാം കള്ളനുറങ്ങു്...

രാധയ്ക്കു മുത്താകും കണ്ണനല്ലേ...
വേദത്തിന്‍ വിത്താകും കണ്ണനല്ലേ...(2)
വൃന്ദാവനത്തിന്റെ പുണ്യമല്ലേ...
കണ്ണന്‍ ചന്തത്തിന്‍ ചന്തമായ തങ്കമല്ലേ...
വൃന്ദാവനത്തിന്റെ പുണ്യമല്ലേ...
കണ്ണന്‍ ചന്തത്തിന്‍ ചന്തമായ തങ്കമല്ലേ...
തങ്കമല്ലേ........
(താലോലം തൊട്ടിലാട്ടാം....)

കുഴലൂതി പാടുന്ന കണ്ണനല്ലേ...
കുലവാഴക്കൂമ്പിന്റെ വര്‍ണ്ണമല്ലേ....(2)
ഗുരുവായൂരമ്പലത്തിന്‍ ദീപമല്ലേ...
ഇവന്‍ തിരുവാകച്ചാർ‌ത്തണിയും മൂർത്തിയല്ലേ....
ഗുരുവായൂരമ്പലത്തിന്‍ ദീപമല്ലേ...
ഇവന്‍ തിരുവാകച്ചാർ‌ത്തണിയും മൂർത്തിയല്ലേ....
മൂർത്തിയല്ലേ....
(താലോലം തൊട്ടിലാട്ടാം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts