വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 04 2018 05:10:56.
തിന്തക തെയ്തോം തിന്തക തെയ്തോം തിന്തക തിന്തക തിന്തക തിന്തക തെയ് തെയ് തെയ് തെയ് കർക്കിടകം പെയ്തൊഴിഞ്ഞു ഒറ്റവരി നട്ട ഞാറിൽ പൊട്ടിവന്നു അഞ്ചാറിലയും പുത്തനൊരു കൊച്ചു നെൽക്കതിരും ലാലാ ലല്ലലാ ലല്ലാല.......... (കർക്കിടകം............................നെൽക്കതിരും ) തെക്കന്നം കായലില്‍ പാട്ടൊന്നു കേൾക്കുന്നേ തെച്ചിപ്പൂങ്കാട്ടില്‍ കാറ്റുണ്ടേ വീശുന്നേ (2) പത്തു പറ കണ്ടം പൊന്നണിഞ്ഞ കണ്ട് ( 2) ചക്രം ചവിട്ടിയ ചക്കിക്ക് ചങ്കില് ചക്കരമാമ്പഴ ചാറാണ് ..... തിന്തക തിന്തക തിന്തക തിന്തക തെയ് തെയ് തെയ് തെയ് (കർക്കിടകം............................നെൽക്കതിരും ) പൊന്നോണ പൂത്തുമ്പി പൂന്തുമ്പീ തുള്ളാൻ വാ മുന്നാഴിപ്പൂവിന്ന് നീ നുള്ളി കൊണ്ടേ വാ (2) തുമ്പക്കുടം കൊട്ടി തുമ്പിതുള്ളിപ്പാടി തുമ്പക്കുടം കൊട്ടീ തുമ്പിതുള്ളിപ്പാടീ അത്തം മുതലെന്റെ മുറ്റത്തു പൂകൊണ്ട് പത്തു നാളും കളം തീർക്കേണം തിന്തക തിന്തക തിന്തക തിന്തക തെയ് തെയ് തെയ് തെയ് (കർക്കിടകം............................നെൽക്കതിരും ) (2) | |