ഏഴംകുളത്തംബികേ
വരദായിനി (ഏഴംകുളം ദേവീഗീതങ്ങള്‍)
Ezhamkulathambike (Varadaayini (Ezhamkulam Deveegeethangal))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ഉണ്ണികൃഷ്ണന്‍ നായര്‍
ഗാനരചനഹരീഷ് നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2013 02:40:23.

ഏഴംകുളത്തംബികേ വിശ്വാത്മികേ രക്ഷകേ
ശക്തിസ്വരൂപിണി നീ മുക്തിപ്രദായിനി നീ
പാണി ദ്വന്ദങ്ങൾ കൂപ്പി നിന്റെ തിരു
നടയിലെന്നെന്നുമടീയനെത്തുന്നിതാ
(ഏഴംകുളത്തംബികേ…)

എത്രയോ തേജോമയീ നീ
എപ്പൊഴും കരുണാമയി
മഹിതയോലും പൊൻചരിതമുറയുന്ന
പുണ്യമോലുമീ മണ്ണു കാക്കും ഗിരിമകളേ
കൃപ ചൊരിയൂ വരമരുളൂ
ശ്രീലകത്ത് സ്വർണ്ണവർണ്ണരൂപമായി വാണിടുന്നൊരഴകേ
(ഏഴംകുളത്തംബികേ…)

ദുഷ്ടർക്കു സംഹാരിണി നീ
ശിഷ്ടർക്കു സമ്മോഹിനി
ദേവിമന്ത്രങ്ങളൊഴുകി നിറയുന്ന സുകൃതഭൂവിതിൽ
കാത്തു നിൽക്കുന്നു ഞാൻ ശുഭദായിനി സുഖദായിനി
ആമയങ്ങൾ തീർത്തു തന്നു ജീവിതത്തിൽ ശോഭയേകൂ അമ്മേ
(ഏഴംകുളത്തംബികേ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts