സ്നേഹമുറങ്ങുമീ
സ്നേഹ സന്ദേശം
Snehamurangumee (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോസഫ് പരം‌കുഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:57:00.

സ്നേഹമുറങ്ങുമീ താഴ്വരയിൽ
പരസ്നേഹം മയങ്ങും ബേത്ലഹേമിൽ
സ്നേഹത്തിൻ ഈരടി കവിത പാടി വന്നു
എൻ സ്നേഹഗായകൻ എൻ സ്നേഹ ഗായകൻ
(സ്നേഹമുറങ്ങുമീ..)

യാഗമേഷമായ് തീർന്നൊരാ സ്വരരാഗം
ത്യാഗത്തിൻ തന്ത്രിയാൽ ശ്രുതിയുണർത്തി
സർവ സ്വരങ്ങളും ശ്രുതിലയം കൊള്ളാൻ
അപസ്വരമകറ്റി നീ ബേത് ലഹേമിൽ
(സ്നേഹമുറങ്ങുമീ…)

ഇന്നീ താഴ്വരെ വളരും നിൻ രൂപം
എന്റെ കീർത്തനം ഒന്നു ചേർന്നു നിറയണം മണ്ണിൽ
നിന്നിലൊന്നായ് ഉയരണം ഞാൻ
നിന്റെ രാജ്യം പൂകീടുവാൻ
(സ്നേഹമുറങ്ങുമീ…)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts