സ്വര്‍ഗ്ഗം കനിഞ്ഞിറങ്ങി
സ്നേഹ സന്ദേശം
Swargam Kaninjirangi (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോസഫ് പെരിങ്ങളം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:46:36.

സ്വർഗ്ഗം കനിഞ്ഞിറങ്ങി ധരയെ പുണർന്നു
സ്വർഗ്ഗീയ വചനം മാംസം ധരിച്ചു
ഇരുളിൻ താഴ്വരയിൽ ദീപം തെളിഞ്ഞു
വാനവഗായകർ ആഗതരായ്
ഹാലേലൂയ ഹാലേലൂയാ ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയാ ഹാലേലൂയ ഹാലേലൂയ

കുഞ്ഞിളം പൈതൽ പുഞ്ചിരി തൂകവേ
വെൺമഞ്ഞു തുള്ളികൾ ഒഴുകിയിറങ്ങി
പുല്ലിൻ കൂട്ടിൽ പുളകിതരാകും പൂമരക്കൊമ്പിൽ പൂത്തിരി നാളം
പൂത്തിരി നാളം പൂത്തിരി നാളം
(സ്വർഗ്ഗം കനിഞ്ഞിറങ്ങി..)

ഇന്നെൻ മാനസമാം പൊൻ പുൽക്കൂട്ടിലും
ഉന്നതനായവൻ വന്നു പിറന്നു
തെളിയും മിഴിയും മനവും നിറഞ്ഞിതാ
മംഗള ഗാനവും പാടിവരുന്നു
പാടിവരുന്നു പാടിവരുന്നു
(സ്വർഗ്ഗം കനിഞ്ഞിറങ്ങി..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts