എനിയ്ക്കൊരാളോട്
കാണാൻ ഒന്നു കാണാൻ
Eniykkoraalodu (Kaanaan Onnu Kaanaan)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസന്തോഷ് നിസ്വാർത്ഥ
ഗാനരചനഓ എന്‍ വി കുറുപ്പ് ,ഗിരീഷ് പുത്തഞ്ചേരി ,ഷാജി പണിക്കർ ,റിജു അത്തോളി ,മനു ,ഷിജിൻ കുമാർ
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:48:51.

എനിക്കൊരാളോടടുപ്പം തോന്നുന്നു എനിക്കൊരാളോടിണക്കം തോന്നുന്നു
പിരിഞ്ഞിരിക്കാൻ വയ്യാതായ് പിണങ്ങി നിൽക്കാൻ വയ്യാതായ്
മനസ്സിനുള്ളിലാ പ്രണയമധുര മഴ പൊഴിയാറായ്
(എനിക്കൊരാളോടടുപ്പം…)

പുഴയോട് കരയെന്തോ പറയുന്ന പോലെ
പറയാൻ കൊതിക്കുമെന്നുള്ളിൽ
വെയിൽ വന്നു തഴുകുമ്പോൾ വിടരുന്ന പൂ പോലെ
അലിയാൻ വിതുമ്പുമെൻ നെഞ്ചിൽ
മണിവേണുവൂതി നീ വരുന്ന നാളു കാത്തു ഞാൻ
അനുരാഗമാല കോർത്തു വെച്ചു നാളു നീളവേ
അഴകേ ഹൃദയവനിയിൽ വിരിയും മലരിൻ മധു നുകരും ശലഭം നീ
(എനിക്കൊരാളോടടുപ്പം…)

ഒരു നോക്കിൽ ഞാൻ കണ്ട സ്നേഹാർദ്രഭാവം
ഒരുനാളും പിരിയാത്തതാവാം
ഒരു വാക്കിൽ ഞാൻ കേട്ട നിൻ ആത്മരാഗം
ഒരു സാഗരം പോലെയാകാം
ഇനിയെന്നെ നിന്റെ സ്വന്തമെന്നു നീ പറഞ്ഞതും
കണിമഞ്ഞു വീണ പൂവു നുള്ളി നീട്ടി നിന്നതും
അഴകേ നിറ നിലാവു തെളിയും പുഴയായ് മനസ്സിൽ നീ നിറയവേ
(എനിക്കൊരാളോടടുപ്പം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts